Get Updates
Get notified of breaking news, exclusive insights, and must-see stories!

90 കോടിയും 100 കിലോ സ്വര്‍ണ്ണവും; റെയ്ഡില്‍ പിടിച്ചെടുത്തത് പുതിയ നോട്ടുകള്‍!

പിടിച്ചെടുത്തതില്‍ 70 കോടി രൂപ പുതിയ നോട്ടുകളാണ്

ചെന്നൈ: ചെന്നൈയിലെ ജ്വല്ലറി ഉടമകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ പിടിച്ചെടുത്തത് 90 കോടിയുടെ കള്ളപ്പണവും 100 കിലോ സ്വര്‍ണ്ണവും. ഇതില്‍ 70 കോടി രൂപ പുതിയ നോട്ടുകളാണ്. അണ്ണാനഗറിലെയും ടി നഗറിലെയും എട്ടോളം വ്യാപാര കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച നടത്തിയ റെയ്ഡിലാണ് സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തത്. ശേഷിക്കുന്ന 20 കോടി രൂപ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളാണ്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പ് രാജ്യത്ത് നടത്തിവരുന്ന പരിശോധനയ്ക്കിടെയാണ് സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തത്. 70 കോടി വരുന്ന പുതിയ നോട്ടുകള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ കേസിലെ ്അന്വേഷണം ബാങ്കുകളിലേയ്ക്ക് കൂടി നീളും. സംഭവത്തില്‍ വ്യവസായികളായ ശ്രീനിവാസ റെഡ്ഡി, ശേഖര്‍ റെഡ്ഡി എന്നിവരെയും ഓഡിറ്റര്‍ പ്രേമിനെയും ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

gold-bars

കള്ളപ്പണം വെളുപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വ്യാപാര കേന്ദ്രങ്ങളിലും വീടുകളിലുമായി വ്യാഴാഴ്ച റെയ്ഡ് ആരംഭിച്ചത്. രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ടും തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വീടുകളിലെ ലോക്കറുകളിലും മറ്റും സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണവും പണവും കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+