കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസിലെ പരാതിക്കാര്‍ക്ക് 90 ദിവസത്തെ പെയ്ഡ് ലീവ്...!

  • By Desk
Google Oneindia Malayalam News

ദില്ലി: ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസുകളിലെ പരാതിക്കാരിക്ക് 3 മാസം വരെ ശമ്പളത്തോടെയുള്ള അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കാണ് 90 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി ലഭിക്കുക. അന്വേഷണക്കാലയളവിലാണ് ഇത്. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ലഭിക്കുന്ന അവധികള്‍ക്ക് പുറമേയായിരിക്കും ഇത്.

<strong> രാമായണമാസവും അടിച്ചുമാറ്റി.. ട്രോളന്മാര്‍ വിടുമോ, ഇതാ ബൈബിള്‍ മാസാശംസകള്‍...</strong> രാമായണമാസവും അടിച്ചുമാറ്റി.. ട്രോളന്മാര്‍ വിടുമോ, ഇതാ ബൈബിള്‍ മാസാശംസകള്‍...

പരാതിക്കാരായ സ്ത്രീകളെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാത്രമല്ല, പരാതിക്കാരെ സ്വാധീനിക്കാനും ഉപദ്രവിക്കാനും മറ്റും പ്രതികളുടെ ആളുകള്‍ ശ്രമിക്കാറുണ്ടത്രെ. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് 90 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ape-jpg-pag

ഈ അവധി ലീവ് അക്കൗണ്ടില്‍ നിന്നും കുറക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ശാരീരികമായി പീഡനത്തിന് ഇരയാകുക, ലൈംഗികമായി സഹകരിക്കാന്‍ ആവശ്യപ്പെടുക, മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ലൈംഗിക ചിത്രങ്ങളോ വീഡിയോയോ കാണിക്കുക എന്നിവയെല്ലാം പീഡനങ്ങളുടെ പരിധിയില്‍ വരും. അവധി ലഭിക്കാന്‍ വേണ്ടി ലൈംഗിക പീഡനക്കേസുകള്‍ കെട്ടിച്ചമയ്ക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന തരത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകളും മറ്റും തുടങ്ങിയിട്ടുണ്ട്.

<strong>സെക്‌സിസ്റ്റ് ചോദ്യത്തിന് മുന്നില്‍ പൊട്ടിത്തെറിച്ച് സാനിയ ... രാജ്ദീപ് സര്‍ദേശായി മാപ്പ് പറഞ്ഞു! </strong>സെക്‌സിസ്റ്റ് ചോദ്യത്തിന് മുന്നില്‍ പൊട്ടിത്തെറിച്ച് സാനിയ ... രാജ്ദീപ് സര്‍ദേശായി മാപ്പ് പറഞ്ഞു!

ബിയര്‍ സെല്‍ഫി വിവാദത്തില്‍.. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പണി കിട്ടുമോ?

English summary
Women central government employees who have filed complaints of sexual harassment can now get a paid leave of three months during the pendency of inquiry, the government has said. The leave will be in addition to those already given to central government employees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X