കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയൊക്കെ ചെയ്യാമോ, നോട്ടടിക്കുന്ന പ്രസ്സിലെ ജീവനക്കാരന്‍ അടിച്ചുമാറ്റിയത് എത്രയെന്നറിയുമോ

ദിവസവും ഓരോ ബണ്ടില്‍ മോഷ്ടിക്കുകയും വസ്ത്രത്തില്‍ ഒളിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു വര്‍മ ചെയ്തിരുന്നത്

  • By Vaisakhan
Google Oneindia Malayalam News

ദേവാസ്: പല മേഖലകളിലും അഴിമതിയും മറ്റ് സാമ്പത്തിക ലാഭമുണ്ടാക്കിയ തട്ടിപ്പുകളും നടക്കാറുണ്ട്. ഇത്തരമൊരു സംഭവം ആദ്യമായിട്ടായിരിക്കും. നോട്ടടിക്കുന്ന പ്രസ്സില്‍ നിന്നു തന്നെ പണം അടിച്ചുമാറ്റിയാലോ. അത്തരമൊരു സംഭവത്തില്‍ അറസ്റ്റിലായിരിക്കുകയാണ് ദേവാസിലുള്ള പ്രസ്സിലെ ജീവനക്കാരന്‍. പ്രസ്സിലെ സീനിയര്‍ സൂപ്പര്‍ വൈസറായ മനോഹര്‍ വര്‍മയുടെ കൈയില്‍ നിന്ന് 90 ലക്ഷം രൂപയുടെ നോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്.

കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഇയാള്‍ ഇവിടെ നിയമിതനായത്. പക്ഷേ സുരക്ഷ ഉണ്ടായിട്ടും ഇയാള്‍ക്ക് എങ്ങനെ പണം കൊണ്ടുപോകാന്‍ സാധിച്ചു എന്നത് പോലീസിനെ കുഴക്കുന്നുണ്ട്. പ്രസ്സില്‍ ഇത്തരത്തിലുള്ള സംഭവം വേറെയും നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യും.

നിത്യേന നോട്ടുകെട്ടുകളുമായി വീട്ടിലേക്ക്

നിത്യേന നോട്ടുകെട്ടുകളുമായി വീട്ടിലേക്ക്

മനോഹര്‍ വര്‍മ ആള് ചില്ലറക്കാരനല്ല എന്നാണ് പോലീസ് പറയുന്നത്. പ്രസിലെ പ്രിന്റിങിനിടെ ഒഴിവാക്കുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ചുമതലയാണ് ഇയാള്‍ക്ക്. നോട്ട് അസാധുവാക്കലിന് ശേഷം വന്‍ തുകയുടെ നോട്ടുകള്‍ ഇവിടെ വച്ച് പ്രിന്റ് ചെയ്തിരുന്നു. തെറ്റുകളുള്ള നോട്ടുകള്‍ ഒഴിവാക്കുന്ന രീതി നിലവിലുണ്ട്. ഇത്തരം നോട്ടുകളാണ് വര്‍മ മോഷ്ടിച്ചിരുന്നത്. ദിവസവും ഓരോ ബണ്ടില്‍ മോഷ്ടിക്കുകയും വസ്ത്രത്തില്‍ ഒളിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. മോഷ്ടിച്ച ബണ്ടിലുകള്‍ ഓഫീസിലെ ലോക്കറില്‍ സൂക്ഷിച്ച ശേഷമാണ് കടത്തല്‍ ആസൂത്രണം ചെയ്യുക.

കുടുക്കിയത് സഹപ്രവര്‍ത്തകര്‍

കുടുക്കിയത് സഹപ്രവര്‍ത്തകര്‍

പുറത്തേക്ക് പോവുന്നതിന് മുന്‍പായി വര്‍മ സ്ഥിരമായി സോക്‌സ് പരിശോധിക്കുന്നത് കണ്ടാണ് സഹപ്രവര്‍ത്തകര്‍ സംശയം തോന്നിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതോടെ വര്‍മ പണം കടത്തുന്നതായി ഇവര്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ മടങ്ങിയപ്പോള്‍ പോലീസ് ഇയാളുടെ ക്യാബിനില്‍ പരിശോധന നടത്തി പണം കണ്ടെത്തുകയായിരുന്നു.

കണ്ടെത്തിയത് ലക്ഷങ്ങള്‍

കണ്ടെത്തിയത് ലക്ഷങ്ങള്‍

ക്യാബിനില്‍ നിന്ന് 26.9 ലക്ഷവും വീട്ടില്‍ നിന്ന് 64 ലക്ഷം രൂപയുമാണ് കണ്ടെത്തിയത്. കണ്ടെത്തിയതെല്ലാം 500 രൂപയുടെ നോട്ടുകളായിരുന്നെന്ന് പോലീസ് പറഞ്ഞു. അതേസയമം വര്‍മ ഇപ്പോള്‍ റിമാന്‍ഡിലാണ്. സുരക്ഷ സേനയുണ്ടായിട്ടും ഇത്രയും ചെറിയ കാലയളവില്‍ ഇത്രയും പണം മോഷ്ടിക്കാന്‍ ഇയാള്‍ക്കെങ്ങനെ സാധിച്ചു എന്ന് അന്വേഷണത്തിലാണ് പോലീസ്. വര്‍മയെ സംഭവത്തില്‍ ആരും സഹായിച്ചതായി കണ്ടെത്തിയിട്ടില്ല.

പണം ചെലവാക്കിയോ

പണം ചെലവാക്കിയോ

മൂന്നു മാസത്തിലേറെയായി ഇയാള്‍ പണം മോഷ്ടിക്കുന്നുണ്ടെങ്കിലും ഇവയൊന്നും ചെലവാക്കിയിട്ടില്ലെന്നാണ് സൂചന. അക്കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. നോട്ട് അസാധുവാക്കലിന് ശേഷം പ്രസ്സില്‍ അതിവേഗം നോട്ടുകള്‍ അടിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് വര്‍മയുടെ സ്വഭാവത്തില്‍ സംശയം തോന്നാത്തതിനാലാണ് ഇയാളെ ശ്രദ്ധിക്കാതിരുന്നതെന്ന് ജോലിക്കാര്‍ പറയുന്നു. നോട്ടടിക്കുന്ന പ്രസ്സില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
90 lakh in stolen notes recovered from bnp employee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X