കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവാലന്മാരെ കണ്ണില്‍ നോക്കി തിരിച്ചറിയാം!! റോമിയോകളെ കുരുക്കാന്‍ പൊലീസിന്റെ കരുക്കള്‍

Google Oneindia Malayalam News

ലക്‌നൗ: പൂവാലന്മാരെ കണ്ണില്‍ നോക്കി തിരിച്ചറിയാന്‍ കഴിയുമെന്ന് യുപി പോലീസ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനും യുപി സര്‍ക്കാര്‍ ആന്റി റോമിയോ സ്‌ക്വാഡ് ആരംഭിച്ചതിന് പിന്നാലെയാണ് പോലീസിന്റെ പ്രസ്താവന. സ്‌കൂളുകള്‍, കോളേജുകള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യം ചെയ്യുന്നവരെ പിടികൂടുന്നതിനാണ് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുള്ളത്.

എന്നാല്‍ ആന്റി റോമിയോ സ്‌ക്വാഡിന്റെ പേരില്‍ നടത്തുന്നത് മോറല്‍ പോലീസിംഗ് അല്ലെന്നും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും സിറ്റി എസ്പി അലോക് പ്രിയദര്‍ശി പറഞ്ഞു. ഇതിന്റെ പേരില്‍ ദമ്പതിമാരെ അപമാനിക്കില്ലെന്നും എസ് പി ചൂണ്ടിക്കാണിക്കുന്നു. പോലീസിന്റെ ലക്ഷ്യം യുവാക്കളെ ശരിയായ പാതയിലെത്തിക്കുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ക്കുന്നു.

police

ഉത്തര്‍പ്രദേശില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ തിരക്കിനിടയിലാണ് ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിച്ച് സേവനം ആരംഭിച്ചത്. ഇതിന് പുറമേ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള നീക്കവും ഫലപ്രദമായി നടക്കുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് 100 കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

English summary
Sitting in an "anti-Romeo" police jeep, a TOI team joins two women and two male constables whose sole task through the day is to be on the lookout for "miscreants" and to prevent crimes against women. To what extent they are allowed to go is unclear, so the policemen take it upon themselves to loudly reprimand youths and "save them from moral collapse".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X