ദില്ലി യൂണിവേഴ്സിറ്റി;ദില്ലികാര്‍ക്ക് 90%സീറ്റ്
ദില്ലി: ദില്ലി സര്‍വ്വകലാശാലയില്‍ ദില്ലിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി 90 ശതമാനം സീറ്റുകളും സംവരണം ചെയ്യാന്‍ നീക്കം. നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ഷീല ദീക്ഷിത് സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ നിര്‍ദ്ദേശം യുവാക്കളെ സ്വാധീനിയ്ക്കുന്നതിന് വേണ്ടിയാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത്.
ദില്ലി സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന 12 കൊളെജുകളിലാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്രത്തിന് കൈമാറും. സര്‍ക്കാര്‍ ധന സഹായം നല്‍കുന്ന 12 കൊളെജുകളിലാണ് ദില്ലിലില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി 90 ശതമാനം സീറ്റ് നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നത് ദില്ലി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എകെ വാലിയ പറഞ്ഞു.

അന്‍പത് ശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.നിര്‍ദ്ദേശങ്ങള്‍ ദില്ലി സര്‍വ്വകലാശാലയ്ക്കും, ആഭ്യന്തരകാര്യ വകുപ്പിനും അയക്കും. നിര്‍ദ്ദേശം അംഗീകരിയ്ക്കപ്പെട്ടാല്‍ ദില്ലി സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന കൊളജുകളായി 19,000 സീറ്റുകള്‍ ദില്ലിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി കരുതി വയ്ക്കപ്പെടും. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ആംആദ്മി പാര്‍ട്ടിയെ ഒതുക്കാന്‍ കൂടിയാണ് കോണ്‍ഗ്രസ് നീക്കമെന്നാണ് സൂചന.












Click it and Unblock the Notifications