മോദി പറഞ്ഞതെല്ലാം സത്യമോ! 90 ശതമാനം പഴയനോട്ടുകള്‍ അസാധുവായി, നികുതിപ്പണം എന്തുചെയ്യും
15.4 ലക്ഷം കോടി നോട്ടുകളില്‍ 14 ലക്ഷം കോടി പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു
ദില്ലി: നോട്ട് നിരോധനത്തിന് ശേഷം 90 ശതമാനം നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. 15.4 ലക്ഷം കോടി നോട്ടുകളില്‍ 14 ലക്ഷം കോടി പഴയ നോട്ടുകള്‍ നോട്ട് നിരോധന പ്രഖ്യാപനത്തോടെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടുവെന്നാണ് കണ്ടെത്തല്‍. വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 3 ലക്ഷം കോടി അധിക നോട്ടുകളാണ് തിരിച്ചെത്തിയത്. നോട്ട് നിരോധനത്തോടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന പണം ബാങ്ക് അക്കൗണ്ടുകളിലെത്തിയതോടെയാണ് ബാങ്കുകളില്‍ 14 ലക്ഷം കോടി രൂപ നിക്ഷേപിക്കപ്പെട്ടത്.

നോട്ട് നിരോധനം
നോട്ട് നിരോധനത്തോടെ 14 ലക്ഷം കോടി രൂപ ബാങ്കുകളിലേയ്ക്ക് തിരിച്ചെത്തിയതോടെ റിസര്‍വ് ബാങ്ക് പണത്തിന്റെ ഒരു ഓഹരി കേന്ദ്രത്തിന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ആളുകള്‍ക്ക് നിക്ഷേപിക്കാവുന്ന തുക 2.5 ലക്ഷമായി പരിമിതപ്പെടുത്തിയാല്‍ സര്‍ക്കാരിന് നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

കള്ളപ്പണം വെളിപ്പെടുത്താന്‍
കണക്കില്‍പ്പെടാതെ സൂക്ഷിച്ച പണം സ്വമേധയാ വെൡപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ പണം നിക്ഷേപിച്ച് തുകയുടെ 50 ശതമാനം പിഴയായി പദ്ധതിയിലേക്ക് നിക്ഷേപിക്കാനാണ് നിര്‍ദ്ദേശം. അനുവദനീയമായ പരിധിയില്‍ കുറഞ്ഞ പണമാണ് നിക്ഷേപിക്കുന്നതെങ്കില്‍ 25 ശതമാനം ഫണ്ട് പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉപയോഗിക്കും.

നികുതി വരുമാനം
കണക്കില്‍പ്പെടാത്ത പണം വെളിപ്പെടുത്തുക വഴി സര്‍ക്കാരിന്റെ വരുമാനം നികുതി വരുമാനം വര്‍ധിപ്പിയ്ക്കുമെന്നും ഇത് കൂടുതല്‍ ഉപയോഗപ്രദമായി ചെലവഴിയ്ക്കാനാവുമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

കള്ളപ്പണം
രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന. സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തുന്നവരില്‍ നിന്ന് ഈടാക്കുന്ന തുക ഈ ഫണ്ടിലേയ്ക്ക് നിക്ഷേപിച്ച് പദ്ധതിയ്ക്ക് കീഴില്‍ ഉപയോഗിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി.

നിക്ഷേപം
വ്യക്തമായ കാരണം കാണിയ്ക്കുന്നവര്‍ക്ക് ഡിസംബര്‍ 30ന് ശേഷവും പഴയനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യം നല്‍കിയേക്കുമെന്ന് ചില വാര്‍ത്തകളുണ്ടായിരുന്നു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും.

അസാധു സൂക്ഷിച്ചാല്‍
രാജ്യത്ത് അസാധുവാക്കിയ നോട്ടുകള്‍ കൈവശം വച്ചാല്‍ ഇത്തരക്കാരില്‍ നിന്ന് പിഴ ഈടാക്കുന്നതിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നത് സംബന്ധിച്ചും മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കും.












Click it and Unblock the Notifications