90 കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു; പലതവണ, പാല് വാങ്ങാമെന്ന് കബളിപ്പിച്ച്...
ദില്ലി: കാമവെറിയന്റെ ഞെട്ടിക്കുന്ന ക്രൂരതയാണ് രാജ്യതലസ്ഥാനത്ത് നിന്ന് വാര്‍ത്തയായിരിക്കുന്നത്. 90 വയസുള്ള വൃദ്ധയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. നജഫ്ഗഡിനടുത്ത ചവ്ലയിലാണ് നടുക്കുന്ന സംഭവം. റെവ്ല ഖാന്പൂര് ഗ്രാമത്തിലെ സോനു എന്ന 33കാരനാണ് പ്രതി. വൈകീട്ട് അഞ്ച് മണിയാകുമ്പോള്‍ പാല്‍ക്കാരനെ കാത്തുനില്ക്കുകയായിരുന്നു വൃദ്ധ. ഇന്ന് പാല്ക്കാരന് വരില്ലെന്നും പാല് ലഭിക്കുന്ന സ്ഥലം ഞാന്‍ കാണിച്ചുതരാമെന്നും പറഞ്ഞാണത്രെ അക്രമി അടുത്തുകൂടിയത്.

പിന്നീട് ഇവരെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. വാവിട്ട് കരഞ്ഞ വൃദ്ധ എനിക്ക് തന്റെ മുത്തശ്ശിയുടെ പ്രായമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും അക്രമി വിട്ടില്ല. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പല തവണ പീഡിപ്പിച്ചുവെന്ന് പോലീസ് പറയുന്നു.
വൃദ്ധയുടെ കരച്ചില് കേട്ട് ചിലരെത്തിയതോടെ അക്രമി കുടുങ്ങി. ഇയാളെ പോലീസിനെ ഏല്‍പ്പിച്ചു. വൃദ്ധയുടെ ശരീരത്തില്‍ നിന്ന് ഒട്ടേറെ രക്തം പോയി. ആരോഗ്യ നില വഷളായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ മകനെ നാട്ടുകാര്‍ വിളിച്ചുവരുത്തി. വൈദ്യ പരിശോധന നടത്തുകയും ചെയ്തു. സ്വകാര്യ ഭാഗത്ത് നിരവധി മുറിവുകളുണ്ട്. പ്രതിക്കെതിരെ പോലീസ് കേസെടുത്തു.
ദില്ലി വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍, അംഗം വന്ദന സിങ് എന്നിവര്‍ വൃദ്ധയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആറ് മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ 90കാരിക്ക് വരെ സുരക്ഷിതത്വമില്ലെന്ന് സ്വാതി മലിവാള്‍ അഭിപ്രായപ്പെട്ടു. അതിവേഗം വിചാരണ നടത്തി ആറ് മാസത്തിനകം വിധി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications