കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴപെയ്യിക്കാന്‍ രണ്ടു വര്‍ഷത്തോളമായി 90 കാരന്റെ കൊടും തപസ്സ്

  • By Pratheeksha
Google Oneindia Malayalam News

ഭോപ്പാല്‍: വരള്‍ച്ചകൊണ്ട് പൊറുതിമുട്ടിയ തന്റെ ഗ്രാമത്തില്‍ നല്ല മഴലഭിക്കാന്‍ തപസ്സു ചെയ്യുകയാണ് 90 കാരനായ ജയ്‌സിങ് യാദവ്. മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ രണ്ടു വര്‍ഷത്തിലേറെയായി ജയ്‌സിങ് തപസ്സു ചെയ്യുന്നു. ഭോപ്പാലിലെ ബുഖാല്‍ഖ്ഡ് ഗ്രാമ നിവാസികള്‍ക്ക് ജയ്‌സിംഗിനെ നന്നായറിയാം.

ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ നാലുമണിവരെ ഗ്രാമത്തിലെ ക്ഷേത്രപരിസരത്താണ് ദാവു സാബ് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജയ്‌സിംങ് തപസ്സിരിക്കുന്നത്. ചൂടായാലും തണുപ്പായാലും പുറത്തെ ചൂടു സഹിച്ച് മഴയ്ക്കുവേണ്ടി പ്രാര്‍ത്ഥനയിലായിരിക്കും ജയ്‌സിങ്. രണ്ടു വര്‍ഷത്തോളമായി തുടരുന്ന ഈ പ്രാര്‍ത്ഥനയ്ക്ക് ഇതുവരെ ഒരു ഭംഗവും വന്നിട്ടില്ല. വിശപ്പും ദാഹവും സഹിക്കെ വയ്യാതായാലും പ്രാര്‍ത്ഥനയ്ക്കു ശേഷമേ ജയ്‌സിങ് എഴുനേല്‍ക്കുകയുളളൂ.

bhopal-18

മഴയായാലും ജയ്‌സിങിന്റെ തപസ്സിനു ഭംഗമില്ല. പെരുമഴയത്ത് മൂന്നു മണിക്കൂറോളം പ്രാര്‍ത്ഥനയിലിരിക്കുമ്പോള്‍ നാട്ടുകാരില്‍ ചിലര്‍ തനിക്ക് കുട പിടിച്ചു തരാറുണ്ടെന്നും ജയ്‌സിങ് പറയുന്നു. ചൂടുകാലത്ത് വെയിലില്‍ നീണ്ടു നിവര്‍ന്നു കിടന്നാണ് ജയ്‌സിങിന്റെ പ്രാര്‍ത്ഥന. തുടക്കത്തില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയായിരുന്നു തപസ്സ്.

എന്നാല്‍ പിന്നീട് ഗ്രാമം വരള്‍ച്ചയിലമര്‍ന്നപ്പോള്‍ മഴയ്ക്കു വേണ്ടിയായി. ഈ പ്രായത്തിലും ചൂടിനെയും തണുപ്പിനെയും അതിജീവിച്ച് തപസ്സു ചെയ്യുന്നതുകാരണം തനിക്കിതുവരെ തളര്‍ച്ച തോന്നിയിട്ടില്ലെന്നാണ് ജയ്‌സിങ് പറയുന്നത്.

English summary
In drought-hit Tikamgarh, a 90-year-old man is praying for good rains for past two years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X