ഒഴിഞ്ഞ ചായക്കപ്പുകള്‍, വിടപറഞ്ഞ അതിഥികള്‍...നിഗൂഢമായ ഒരു കൊലപാതകം, കൊല്ലപ്പെട്ടവര്‍...
ദില്ലി: സെന്‍ട്രല്‍ ദില്ലിയിലെ പട്ടേല്‍ നഗറില്‍ 90കാരനും 64കാരിയായ മരുമകളേയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലിവിംഗ് റൂമിനുള്ളിലാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്. മോഷണ ശ്രമം നടന്നതായോ വീട്ടില്‍ അതിക്രമിച്ച് കടന്നതിന്റെയോ ലക്ഷണങ്ങള്‍ കണ്ടെത്തനായില്ലെന്നത് പൊലീസിനെ കുഴക്കുന്നു. അക്രമികളുടെ ലക്ഷ്യമെന്തായിരുന്നുവെന്നും പൊലീസ് അന്വേഷിയ്ക്കുന്നു.
രണ്ട് മൃതദേഹങ്ങളിലും ഉണ്ടായിരുന്ന ആഭരണങ്ങളോ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളോ ഒന്നും തന്നെ നഷ്ടമായിട്ടല്ല. ഞായറാഴ്ച വൈകിട്ടോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. സേവ റാം കഠാരിയ (90) മകന്റെ ബാര്യ സാഷി സുധീര്‍ (64) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ സുധീര്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാരനാണ്. ഇദ്ദേഹം ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേയ്ക്ക് എത്തിയതോടെയാണ് കൊലപാതക വിവരം അറിയുന്നത്.

വീട് തുറക്കാതിരുന്നത് സംശയത്തിനിടയാക്കിയതോടെ അടുത്ത് താമസിച്ച മകളില്‍ നിന്നും സുധീര്‍ ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ വാങ്ങിയതോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. കൊല്ലപ്പെടും മുന്‍പ് വീട്ടില്‍ അതിഥികള്‍ ആരോ എത്തിയതായും പൊലീസ് പറയുന്നു. ചായ സത്ക്കാരം നടന്നതായും പൊലീസ് പറയുന്നു.
കത്രിക ഉപയോഗിച്ചാണ് രണ്ട് പേരെയും കുത്തി കൊന്നത്. മുന്‍വാതില്‍ പൂട്ടിയ ശേഷം പിന്‍വാതില്‍ വഴിയാണ് അക്രമി രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിയ്്ക്കുന്നു. വീട്ടിലെ ജോലിക്കാരിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.












Click it and Unblock the Notifications