കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കാന്‍ തയ്യാറായി 900 പേര്‍, 75 സീറ്റും; മഹാരാഷ്ട്രയില്‍ ഇനി കളി മാറുമെന്ന് യൂത്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

മുംബൈ: ഈ വര്‍ഷം അവസാനമാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു തിരിച്ചുവരവിനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സംസ്ഥാനത്തെ പകുതി മണ്ഡലങ്ങളുടെ ചുമതല യൂത്ത് കോണ്‍ഗ്രസിനാണ്. ഇത്തവണ കൂടുതല്‍ യുവാക്കള്‍ മത്സര രംഗത്ത് ഉണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സത്യജിത്ത് താംബേ പറഞ്ഞു.

rahulyouth

<strong>കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ വമ്പന്‍ പദ്ധതി!'2020 നിര്‍ദ്ദേശവുമായി സാംപിട്രോഡ, അടിമുടി മാറ്റം</strong>കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ വമ്പന്‍ പദ്ധതി!'2020 നിര്‍ദ്ദേശവുമായി സാംപിട്രോഡ, അടിമുടി മാറ്റം

തിരഞ്ഞെടുപ്പ് പരാജയത്തോടെ മുതിര്‍ന്ന നേതാക്കളില്‍ പലരും ബിജെപിയിലേക്ക് മറുകണ്ടം ചാടിയുണ്ട്. ഇത് വലിയ സാധ്യതയാണ് യുവാക്കള്‍ക്കായി തുറന്നിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ തടസം നിന്നത് കൊണ്ട് മാത്രം മത്സരിക്കാന്‍ കഴിയാതിരുന്ന യുവ നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ട്. അവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം തിരഞ്ഞെടുപ്പില്‍ ലഭിക്കും, താമ്പേ പറഞ്ഞു.

ഏകദേശം 900 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മത്സരിക്കാന്‍ യോഗ്യത ഉള്ളവരാണ്. പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചവരാണ് ഇവരില്‍ പലരും, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ നാന പട്ടോള്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ആശയങ്ങള്‍ മുറുകെ പിടിക്കാന്‍ കഴിയാത്തവര്‍ പാര്‍ട്ടി വിട്ട് പോയത് നന്നായെന്നും പട്ടോള്‍ പ്രതികരിച്ചു.

സംസ്ഥാനത്തെ 288 സീറ്റുകളില്‍ 75 സീറ്റുകളുടെ ചുമതലയാണ് യൂത്ത് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. നേതൃത്വത്തിന്‍റെ പ്രതീക്ഷ കാത്ത് സൂക്ഷിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ പരാജയം രുചിക്കേണ്ടി വന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം.

എന്‍സിപിയുമായി സഖ്യത്തില്‍ തന്നെയാകും കോണ്‍ഗ്രസ് ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 288 സീറ്റുകളില്‍ പകുതി സീറ്റുകള്‍ എന്‍സിപിക്ക് നല്‍കിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ത്ത് ബിജെപിക്കെതിരെ പോരാടാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് സംസ്ഥാനത്ത് സജീവമാക്കിയിട്ടുണ്ട്.

<strong>ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്</strong>ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്

<strong>വിമതര്‍ക്ക് ബിജെപിയും പണികൊടുത്തോ ? മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഭിന്നാഭിപ്രായം</strong>വിമതര്‍ക്ക് ബിജെപിയും പണികൊടുത്തോ ? മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഭിന്നാഭിപ്രായം

English summary
900 aspirants from youth congress for Maharashtra election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X