അഴിമതിക്കാരായ 900 ജീവനക്കാരെ സര്‍ക്കാര്‍ പുറത്താക്കി
ദില്ലി: അഴിമതിക്കാരായ 900 ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍-പബ്ലിക് സെക്ടര്‍ 2015ല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. വിജിലന്‍സ് കമ്മീഷന്‍ പാര്‍ലിമെന്റിന്റെ മേശപ്പുറത്തുവെച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഏതാണ്ട് 19,000ത്തോളം ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുറത്താക്കിയവരില്‍ ഒരു ഐപിഎസ് ഓഫീസറും ഉള്‍പ്പെടുന്നുണ്ട്. ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍ ചീഫ് ടൗണ്‍ പ്ലാനറുടെ ശമ്പളം കട്ട് ചെയ്തു. ഇദ്ദേഹത്തിന്റെ പെന്‍ഷനില്‍ കുറവു വരുത്തുകയും ചെയ്തു. 2014 ലോക്‌സഭാ ഇലക്ഷനില്‍ ബിജെപി ഉയര്‍ത്തിയ അഴിമതിക്കെതിരായ നിലപാടിന്റെ ഭാഗമായാണ് വിജിലന്‍സിന്റെ നടപടി.

അച്ചടക്ക നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരില്‍ 3,600 പേര്‍ സീനിയര്‍ ഓഫീസര്‍മാരാണ്. 2014നെ അപേക്ഷിച്ച് 2015ല്‍ അഴിമതിക്കെതിരെ കര്‍ശന നടപടിയാണ് കൈക്കൊണ്ടതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. 2014ല്‍ കേവലം 2,144 ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. ചീഫ് വിജിലന്‍സ് ഓഫീസര്‍ നടപടിക്ക് ശക്തമായ നിര്‍ദ്ദേശമാണ് നല്‍കിയതോടെയാണ് അഴിമതിക്കാര്‍ കുടുങ്ങിയത്.
സാധാരണ രീതിയില്‍ ഏറ്റവും അഴിമതിക്കാരായ പോലീസ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ മാത്രമല്ല നടപടിക്ക് വിധേയരായിട്ടുള്ളതെന്ന് കാണാം. ഒട്ടേറെ ബാങ്ക് ഉദ്യോഗസ്ഥരും അഴിമതിയില്‍ അച്ചടക്ക നടപടി ശിക്ഷ ലഭിച്ചു. എല്ലാ മേഖലയിലെ അഴിമതിയും അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വിജിലന്‍സ് ഓഫീസര്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications