കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചത് 900 പേരെ

Google Oneindia Malayalam News

ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് ക്ലിനിക്കിലെ (മൊഹല്ലാ ക്ലിനിക്ക്) ഡോക്ടര്‍ക്ക് കൊവിഡ‍് 19 സ്ഥിരീകരിച്ചു. ഇതോടെ ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 900 പേരെ നിരീക്ഷണത്തിലാക്കിയാതായി ദില്ലി സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ച് 10 ന് സൗദി അറേമ്പ്യയില്‍ നിന്നും തിരിച്ചെത്തിയ ഒരു സ്ത്രീയില്‍ നിന്നാണ് ഡോക്ടര്‍ക്ക് വൈറസ് പടര്‍ന്നത് എന്നാണ് കരുതുന്നത്.

ഇതോടെ മാര്‍ച്ച് 12 നും 18 നും ഇടയില്‍ മൗജ്പൂരിലെ ക്ലിനിക്കില്‍പോയ വര്‍ ക്വാറന്റൈനില്‍ ഇരിക്കാനും കൊവിഡ് -19 ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കാനും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എല്ലാവരേയും 14 ദിവസം സെല്‍ഫ് ക്വാറന്‍റൈനിലാണെന്നും ദില്ലിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 36 ആണെന്നും ആരോഗ്യമന്ത്രി സത്യേന്ദ്രര്‍ ജെയിന്‍ പറഞ്ഞു.

coronavirus

ഡോക്ടറുടെ ഭാര്യക്ക് മകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയില്‍ നിന്നെത്തിയ 38 കാരിയായ സ്ത്രീ മാര്‍ച്ച് 12 ക്ലിനിക്ക് സന്ദര്‍ശിച്ചിരുന്നു. അന്നായിരിക്കാം ഡോക്ടര്‍ക്കും വൈറസ് ബാധയേറ്റതെന്നും മന്ത്രി പറഞ്ഞു. പതിനെട്ടാം തിയതിയാണ് സൗദിയില്‍ നിന്നെത്തിയ സ്ത്രീക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. അന്ന് തന്നെ ഡോക്ടറേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

യുവതിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ മറ്റ് രണ്ട് പേര്‍ക്ക് കൂടി വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു. യുവതിയുടെ അമ്മ, സഹോദരന്‍, രണ്ട് പെണ്‍മക്കള്‍, ദില്ലി വിമാനത്തവളത്തില്‍ നിന്നും സ്വീകരിക്കാന‍് പോയ ബന്ധു എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന് പുറമെ യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 74 ഓളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്.

Recommended Video

cmsvideo
വൈറസ് ഉണ്ടാക്കിയത് അമേരിക്കയെന്ന് ഇറാന്‍ | Oneindia Malayalam

കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും സംസ്ഥാനത്തെ മറ്റ് ക്ലിനിക്കുകള്‍ പതിവുപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ഇത്തരം ക്ലിനിക്കുകളെയാണ്. എല്ലാവരും കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മൃതദേഹങ്ങള്‍ കുമിഞ്ഞ് കൂടുന്നു ; സ്റ്റേഡിയം മോര്‍ച്ചറിയാക്കി സ്പെയിന്‍, ദുരിതക്കാഴ്ചമൃതദേഹങ്ങള്‍ കുമിഞ്ഞ് കൂടുന്നു ; സ്റ്റേഡിയം മോര്‍ച്ചറിയാക്കി സ്പെയിന്‍, ദുരിതക്കാഴ്ച

ചാള്‍സ് രാജകുമാരനൊപ്പം കനിക കപൂര്‍ ... പിന്നാലെ കൊറോണ , പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?ചാള്‍സ് രാജകുമാരനൊപ്പം കനിക കപൂര്‍ ... പിന്നാലെ കൊറോണ , പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

English summary
900 Quarantined After Delhi Mohalla Clinic Doctor Tests COVID+: Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X