രാജ്യത്ത് ഇതുവരെ നൽകിയത് 91 കോടി ഡോസ് വാക്സിൻ; കേരളത്തിൽ ഒറ്റ ഡോസ് വാക്സിൽ ലഭിച്ചത് 93 ശതമാനം പേർക്ക്
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിൽ 72,51,419 ഡോസ് വാക്സിനുകൾ നൽകിയതോടെ, ചൊവ്വാഴ്ച രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 91 കോടി (91,54,65,826) പിന്നിട്ടു. 88,75,020 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കനുസരിച്ച്, ഉത്തർപ്രദേശാണ് മൊത്തം ഡോസുകളിൽ ഒന്നാം സ്ഥാനത്ത്.മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ 8,41,99,054 ഡോസുകളാണ് വിതരണം ചെ്തത്. 6,43,17,755 ഡോസുകളുമായി മധ്യപ്രദേശാണ് തൊട്ടുപിന്നിൽ. അതേസമയം രണ്ട് ഡോസുകളും വിതരണം ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികിയിൽ മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ 2,23,05,145 ഡോസുകളുള്ള ഉത്തർപ്രദേശും 1,96,19,686 ഡോസുകളുള്ള ഗുജറാത്തുമാണ്.

അതേസമയം കേരളത്തിൽ ഇതുവരെ 93 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,48,14,445), 42.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,13,51,311) നല്‍കിയതായി സർക്കാർ അറിയിച്ചു. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 60 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.9735 പുതിയ രോഗികളില്‍ 8334 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2697 പേര്‍ ഒരു ഡോസ് വാക്‌സിനും 2867 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2770 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 91.77 കോടിയിലധികം (91,77,37,885) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
6.73 കോടിയിൽ അധികം ((6,73,07,240) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം തിങ്കളാഴ്ച 29,639 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,31,50,886. ആയി. ദേശീയ രോഗമുക്തി നിരക്ക് 97.93%.രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായ 100 -ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്18,346 പേർക്കാണ്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,52,902 പേരാണ്.കഴിഞ്ഞ 201 ദിവസങ്ങളിലെ ഏറ്റവും കുറവ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.75 ശതമാനമാണ്.രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,41,642 പരിശോധനകൾ നടത്തി. ആകെ 57.53 കോടിയിലേറെ (57,53,94,042) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
Recommended Video
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.66 ശതമാനമാണ്. കഴിഞ്ഞ 102 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.61 ശതമാനമാണ്. കഴിഞ്ഞ 36 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും 119 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്. അതിനിടെ കേരളത്തിൽ ഇന്ന് 9735 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,677 ആയി.












Click it and Unblock the Notifications