കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക കൊറോണ വൈറസ് ഭീതിയിൽ: 24 മണിക്കൂറിനുള്ളിൽ 918 പുതിയ രോഗികൾ, ബെംഗളുരുവിൽ 596 കേസുകൾ!!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകത്തിൽ കൊറോണ വൈറസ് വ്യാപനം സങ്കീർണ്ണമാകുന്നതായി സൂചന. 918 കേസുകളാണ് ഇന്ന് മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന സംഖ്യയാണിത്. ബെംഗളൂരുവിൽ മാത്രം 596 പുതിയ കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് 11,923 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. 11 മരണങ്ങളും 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ 191 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ഇതുവരെ മരണമടഞ്ഞിട്ടുള്ളത്. ഇതിൽ 84 പേരും ബെംഗളൂരുവിലാണ്.

മോദി അധികാരത്തില്‍ വന്നാല്‍ 40 രൂപയ്‌ക്ക് പെട്രോൾ വിൽക്കുമെന്ന് പറഞ്ഞിട്ടെന്തായെന്ന് സിപിഎംമോദി അധികാരത്തില്‍ വന്നാല്‍ 40 രൂപയ്‌ക്ക് പെട്രോൾ വിൽക്കുമെന്ന് പറഞ്ഞിട്ടെന്തായെന്ന് സിപിഎം

7287 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ 4,441 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് പെട്ടെന്ന് രോഗവ്യാപനം വേഗത്തിലായതോടെ ആരോഗ്യ വകുപ്പ്വ കോണ്ടാക്ട് ട്രേസിംഗ് വേഗത്തിലാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ 596 കേസുകൾ റിപ്പോർട്ട് ചെയ്തതിന് പുറമേ 49 കേസുകൾ ദക്ഷിണ കന്നഡയിൽ നിന്നും 33 കേസുകൾ കലബുറഗിയിൽ നിന്നും 24 കേസുകൾ വീതം ബെല്ലാരിയിൽ നിന്നും ഗഡാഗിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ധർവാഡിൽ 19 കേസുകളും ബിദാറിൽ 17 കേസുകളും, ഉഡുപ്പി, ഹാസൻ, കോലാർ എന്നിവിടങ്ങളിൽ നിന്നായി 14 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 pti07-05-2020
കൊറോണ വൈറസ് ബാധിച്ചുള്ള11 മരണങ്ങളിൽ ബെംഗളൂരു, ബിദാർ, ബിദാർ എന്നിവിടങ്ങളിൽ മൂന്നും കലബുറഗി, ഗദാഗ്, ബല്ലാരി, ധർവാഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 50 നും 90നും ഇടയിൽ പ്രായമുള്ളവരാണ് സംസ്ഥാനത്ത് രോഗബാധയെത്തുടർന്ന് മരണമടഞ്ഞിട്ടുള്ളത്. സ്ഥിതി രൂക്ഷമാകുന്നതിനെ സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ അഞ്ച് മുതലുള്ള എല്ലാ ഞായറാഴ്ചയും ലോക്ക്ഡൌൺ നടപ്പിലാക്കുകയും ചെയ്യും. രാത്രി കർഫ്യൂ പരിഷ്കരിച്ച സർക്കാർ രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ച് മണിവരെയാക്കിയിട്ടുമുണ്ട്.

English summary
918 New coronavirus cases reported from Karnataka today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X