രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 93 കോടി ഡോസ് കൊവിഡ് വാക്സിൻ
ദില്ലി; രാജ്യത്ത് ഇതുവരെ 93 കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര സർക്കാർ.കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 50,17,753 ഡോസുൾപ്പെടെയാണിത്. 90,68,525 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്രമന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.
18-44 വിഭാഗത്തിൽപ്പെട്ട 37,95,26,238 പേർക്ക് ആദ്യ ഡോസും 9,59,54,773 പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്.45-59 വയസ്സിനിടയിൽ, മൊത്തം 16,42,50,887 പേർക്കാണ് ഇതുവരെ ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചത്.8,17,08,869 പേർക്ക് രണ്ട് ഡോസുകളും ലഭിച്ചു. വഅതേസമയം നിലവിൽ പശ്ചിമബംഗാൾ, ജാർഖണ്ഡ്, മേഘാലയ, മണിപ്പൂർ, നാഗാലാൻഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് കൊവിഡ് വാക്സിൻ വിതരണത്തിൽ രാജ്യത്ത് ഏറ്റവും പിന്നിലുള്ളത്. ഈ സംസ്ഥാനങ്ങളിൽ ആദ്യ ഡോസ് വിതരണം 60 ശതമാനത്തിൽ താഴെയാണ്.

ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ ഇതുവരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.2 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,49,16,918), 43.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,16,12,574) നല്‍കിയിട്ടുണ്ട്. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.
അതേസമയം കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 94.86 കോടിയിലധികം (94,86,52,605) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ഉപയോഗിക്കാത്ത 8.22 കോടിയിലധികം (8,22,38,510) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കൽ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
വ്യാഴാഴ്ച 24,963 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,32,25,221 ആയി.ദേശീയ രോഗമുക്തി നിരക്ക് 97.96% ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.തുടർച്ചയായ 103-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
വ്യാഴാഴ്ച രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 21,257 പേർക്കാണ്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,40,221 പേരാണ്. കഴിഞ്ഞ 205 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.71 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,85,706 പരിശോധനകൾ നടത്തി. ആകെ 58 കോടിയിലേറെ (58,00,43,190) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.64 ശതമാനമാണ്. കഴിഞ്ഞ 105 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.53 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 39 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 122-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.
Recommended Video
മിസോറാം, കേരളം, സിക്കിം, മേഘാലയ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിലവിൽ കൊവിഡ് കേസുകൾ കൂടുതൽ ഉള്ളത്. അതിനിടെ വെള്ളിയാഴ്ച കേരളത്തിൽ 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ 1,16,645 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,922 പേര്‍ രോഗമുക്തി നേടി. 1,16,645 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.












Click it and Unblock the Notifications