കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന് നേരെ അതിഥി തൊഴിലാളികളുടെ കല്ലേറ്; 93 പേർ കസ്റ്റഡിയിൽ, 5000 ത്തോളം പേർക്കെതിരെ കേസ്

Google Oneindia Malayalam News

അഹമ്മദാബാദ്; ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് തെരുവിലിറിങ്ങി പ്രതിഷേധിച്ച അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ഗുജുറാത്തിലെ സൂറത്തിലെ ഗണേഷ് ഗനഗർ, തിരുപ്പതി നഗർ എന്നിവിടങ്ങളിൽ നിന്നാണ് തൊഴിലാളികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ ജൻമനാടുകളിലേക്ക് പോകണമെന്ന ആവശ്യപ്പെട്ട് തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഞയറാഴ്ച രാത്രിയായിരുന്നു സംഭവം.

ഏകദേശം 500 ഓളം വരുന്ന അതിഥി തൊഴിലാളികളാണ് റോഡിൽ സ്വദേശത്തേക്ക് മടങ്ങാൻ വാഹന സൗകര്യം ആവശ്യപ്പെട്ട് പ്രതിഷേധിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ വിധി ചൗധരി പറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുളള നിരവധി തൊഴിലാളികളാണ് സൂറത്തിലെ പാണ്ഡേശ്വര ഭാഗത്ത് തിങ്ങി കഴിയുന്നത്. ഇവിടെ യന്ത്രതറികളിലും മറ്റ് തുണി അനുബന്ധ വ്യവസായശാലകളിലും ജോലി ചെയ്യുന്നവരാണ് ഇവർ.

 lockdownnew-158

നിലവിലെ സാഹചര്യത്തിൽ ജൻമനാടുകളിലേക്ക് മടങ്ങുന്നത് പ്രായോഗികമല്ലെന്ന് തൊഴിലാളികളെ ബോധവത്കരിക്കുന്നതിടെ ഇവർ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. നിരവധി പോലീസ് വാഹനങ്ങളും കല്ലേറിൽ തകർന്നതായും കമ്മീഷ്ണർ പറഞ്ഞു. പ്രതിഷേധകരെ പിരിച്ചുവിടാൻ പോലീസ് 30 ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചു. സംഭവത്തിൽ ചിലരെ ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ബാക്കിയുള്ളവരെ തിങ്കളാഴ്ചയാണ് കസ്റ്റഡിയിൽ എടുത്തത്.

സംഭവത്തിൽ 500 പേർക്കെതിരെ പോലീസ് എഫ്ഐർ ഫയൽ ചെയ്തു. കലാപം, പോലീസിനെ ആക്രമിക്കൽ, പൊതു സ്വത്ത് നശിപ്പിക്കൽ, പകർച്ചവ്യാധി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നിയന്ത്രണങ്ങളുടെ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അതിഥി തൊഴിലാളികളുടെ കൂട്ടപലായനമാണ് രാജ്യത്ത് നടക്കുന്നത്. മുന്നറിയിപ്പുകൾ ഇല്ലാതെ പെടുന്ന പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ഭക്ഷണവും തൊഴിലും ഇല്ലായതോടെ തൊഴിലാളികൽ പലരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം ദില്ലിയിൽ യുപിയിലെ തങ്ങളുടെ ജൻമനാട്ടിലേക്ക് തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങാൻ ശ്രമിച്ചത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.

ബസ് സ്റ്റാന്റിലും സംസ്ഥാന അതിർത്തികളിലും തൊഴിലാളികൾ കൂട്ടമായി നിന്നതോടെ വിഷയത്തിൽ യുപി സർക്കാർ ഇടപെട്ട് തൊഴിലാളികൾക്കായി ബസ് സർവ്വീസും ഹെൽപ് ലൈൻ നമ്പറും ക്രമീകരിച്ചിരുന്നു. അതിനിടെ ഗുജറാത്തിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയം ചങ്ങനാശേരിയിലെ പായിപാടും നടന്നത്.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

ജൻമനാട്ടിലേക്ക് തിരിച്ച് പോകാൻ സഹായമൊരുക്കണം എന്നാവശ്യപ്പെട്ടാണ് ആയിരത്തോളം വരുന്ന തൊഴിലാളികളായിരുന്നു റോഡിൽ ഇറങ്ങി പ്രതിഷേധിച്ചത്. എന്നാൽ സംഭവം വഷളായതോടെ വിഷയത്തിൽ ജില്ലാ ഭരണകുടം ഇടപെട്ടു, തിരിച്ച് പോക്ക് സാധ്യമല്ലെന്ന് ഇവരെ ബോധ്യപ്പെടുത്തി താമസവും ഭക്ഷണസൗകര്യങ്ങളും ഉറപ്പ് നൽകി ഇവരെ തിരിച്ചയക്കുകയായിരുന്നു.

അന്യസംസ്ഥാന തൊഴിലാളികളെ ഓടിക്കണം,ഇവർ നാടിന് ആപത്ത്;വിദ്വേഷ പരാമര്‍ശവുമായി രാജസേനൻഅന്യസംസ്ഥാന തൊഴിലാളികളെ ഓടിക്കണം,ഇവർ നാടിന് ആപത്ത്;വിദ്വേഷ പരാമര്‍ശവുമായി രാജസേനൻ

മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കളെത്തിയില്ല; തോളിലേറ്റി രാമനാമം ചൊല്ലി മുസ്ലീം യുവാക്കള്‍മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കളെത്തിയില്ല; തോളിലേറ്റി രാമനാമം ചൊല്ലി മുസ്ലീം യുവാക്കള്‍

എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ്എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ്

English summary
93 workers held for attacking police in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X