Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് തമിഴ്നാട് മോഡൽ; 94 കാരി അമ്മയ്ക്കും 70 കാരി മകൾക്കും കൊവിഡ് ഭേദമായി

ചെന്നൈ; 94 വയസുള്ള അമ്മയ്ക്കും 71 വയസുകാരി മകൾക്കും കൊവിഡ് രോഗമുക്തി. കൊവിഡ് സ്ഥിരീകരിച്ച ഇരുവരേയും ചെന്നൈയിലെ പ്രൈം ഇന്ത്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ബുധനാഴ്ചയാണ് അമ്മയേയും മകളേയും ഡിസ്ചാർജ്ജ് ചെയ്തത്. ഇതുവരെ 3,32,454 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്.

1598472740

അതേസമയം ഇന്ന് തമിഴ്നാട്ടിൽ 5958 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5606 പേർക്കാണ് രോഗമുക്തി. 118 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചെന്നൈയിൽ 1290, കോയമ്പത്തൂരിൽ 484 എന്നിങ്ങനെയാണ് പുതിയ രോഗികൾ. കേരളത്തോട് ചേർന്ന് കിടക്കുന്ന നീലഗിരിയിൽ ഇന്ന് നാല് പേർക്ക് മാത്രമേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളു.

Recommended Video

cmsvideo
    India's discussion with russia for sputnik 5 | Oneindia Malayalam

    ഇന്ത്യയിൽ ഇതുവരെ കൊവിഡ് രോഗികൾ 32 ലക്ഷം കടന്നു. അതേസമയം രാജ്യത്ത് കോവിഡ് 19 മുക്തരായവര്‍ ചികിത്സയിലുള്ളവരേക്കാള്‍ 3.5 മടങ്ങ് കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഓരോ ദിവസവും രോഗമുക്തരാകുന്നത് 60,000-ലേറെപ്പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,173 പേര്‍ കോവിഡ് -19 മുക്തരായി. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 24,67,758 ആയി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം ദ്രുതഗതിയില്‍ വര്‍ധിക്കാനും ഇതിടയാക്കി.

    നിലവില്‍ രാജ്യത്ത് കോവിഡ്-19 ചികിത്സയിലുള്ളത് 7,07,267 പേരാണ്. ഇതിനേക്കാള്‍ 17,60,489 കൂടുതലാണ് രോഗമുക്തരുടെ എണ്ണം. ഇതോടെ, രാജ്യത്തെ കോവിഡ് -19 മുക്തി നിരക്ക് 76% (76.30%) കടന്നു.ആകെ രോഗബാധിതരുടെ 21.87% മാത്രമാണ് ചികിത്സയിലുള്ളത്. മരണനിരക്ക് തുടര്‍ച്ചയായി കുറഞ്ഞ് 1.84% ആയി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+