ശ്രമിക് ട്രെയിനുകളില്‍ മരിച്ചത് 97 കുടിയേറ്റ തൊഴിലാളികള്‍; പ്രതിഷേധത്തിനൊടുവില്‍ റെയില്‍വേ
ദില്ലി:കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വന്തം നാടുകളിലേക്കുള്ള പലായനത്തിനിടെ ശ്രമിക് ട്രെയിനുകളില്‍ 97 പേര് മരണപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കുന്നത്. ലോക്ക്ഡൗണില്‍ എത്രകുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്നതിന്റെ യാതൊരു വിവരവും തങ്ങളുടെ പക്കല്‍ ഇല്ലെന്നായിരുന്നു ആദ്യം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെയാണ് റെയില്‍വേ മന്ത്രാലയം കണക്കുകള്‍ പുറത്ത് വിടുന്നത്.

സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന്റെ ചോദ്യത്തിനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം. സംസ്ഥാന പൊലീസ് നല്കിയ കണക്കുകള്‍ പ്രകാരം 2020 സെപ്തംബര്‍ 9 വരെ കൊവിഡ് കാലത്ത് 97 പേര് ശ്രമിക് ട്രെയിനുകളില്‍ മരണപ്പെട്ടിട്ടുണ്ടെന്ന് പീയുഷ് ഗോയല്‍ വ്യക്തമാക്കി.
87 പേര് മരിച്ചതില്‍ 87 പേരുടെ മൃതദേഹം പൊലീസ് പോസ്റ്റ് മോര്‍ട്ടത്തിന് വിയേധമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതില്‍ 51 പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ റെയില്‍വേക്ക് ലഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പലരും കാര്‍ഡിയാക് അറസ്റ്റ്, ഹൃദ്യോഗം, രക്തസ്രാവം, നേരത്തേയുണ്ടായിരുന്ന ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗം എന്നിവ കൊണ്ടാണ് മരണത്തിന് കീഴടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.
മാര്‍ച്ച് 25 ന് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിന് പിന്നാലെ ജീവന് നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെട്ടത്. മെയ് 1 നായിരുന്നു കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് എത്തുന്നതിനായി ശ്രമിക് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയത്. മെയ് 1 മുതല്‍ ആഗസ്റ്റ് 31 വരെ 4621 ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നു. 631,9000 യാത്രക്കാരാണ് സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്തത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications