കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രമിക് ട്രെയിനുകളില്‍ മരിച്ചത് 97 കുടിയേറ്റ തൊഴിലാളികള്‍; പ്രതിഷേധത്തിനൊടുവില്‍ റെയില്‍വേ

Google Oneindia Malayalam News

ദില്ലി:കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വന്തം നാടുകളിലേക്കുള്ള പലായനത്തിനിടെ ശ്രമിക് ട്രെയിനുകളില്‍ 97 പേര്‍ മരണപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കുന്നത്. ലോക്ക്ഡൗണില്‍ എത്രകുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്നതിന്റെ യാതൊരു വിവരവും തങ്ങളുടെ പക്കല്‍ ഇല്ലെന്നായിരുന്നു ആദ്യം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെയാണ് റെയില്‍വേ മന്ത്രാലയം കണക്കുകള്‍ പുറത്ത് വിടുന്നത്.

'നാരങ്ങാവെള്ളം മാത്രമല്ല ബിജെപിക്ക് സദ്യവരെ വിളമ്പാൻ റെഡിയായി നിൽക്കുകയാണ് സാഹിബുമാര്‍'' 'നാരങ്ങാവെള്ളം മാത്രമല്ല ബിജെപിക്ക് സദ്യവരെ വിളമ്പാൻ റെഡിയായി നിൽക്കുകയാണ് സാഹിബുമാര്‍''

migrants

സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന്റെ ചോദ്യത്തിനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം. സംസ്ഥാന പൊലീസ് നല്‍കിയ കണക്കുകള്‍ പ്രകാരം 2020 സെപ്തംബര്‍ 9 വരെ കൊവിഡ് കാലത്ത് 97 പേര്‍ ശ്രമിക് ട്രെയിനുകളില്‍ മരണപ്പെട്ടിട്ടുണ്ടെന്ന് പീയുഷ് ഗോയല്‍ വ്യക്തമാക്കി.

87 പേര്‍ മരിച്ചതില്‍ 87 പേരുടെ മൃതദേഹം പൊലീസ് പോസ്റ്റ് മോര്‍ട്ടത്തിന് വിയേധമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതില്‍ 51 പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ റെയില്‍വേക്ക് ലഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പലരും കാര്‍ഡിയാക് അറസ്റ്റ്, ഹൃദ്യോഗം, രക്തസ്രാവം, നേരത്തേയുണ്ടായിരുന്ന ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗം എന്നിവ കൊണ്ടാണ് മരണത്തിന് കീഴടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.

മാര്‍ച്ച് 25 ന് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിന് പിന്നാലെ ജീവന്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെട്ടത്. മെയ് 1 നായിരുന്നു കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് എത്തുന്നതിനായി ശ്രമിക് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയത്. മെയ് 1 മുതല്‍ ആഗസ്റ്റ് 31 വരെ 4621 ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നു. 631,9000 യാത്രക്കാരാണ് സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്തത്.

ആശങ്കയൊഴിയുന്നില്ല;കേരളത്തില്‍ 4644 പേര്‍ക്ക് കൂടി കൊവിഡ്; 3781 പേര്‍ക്കും സമ്പര്‍ക്ക ബാധആശങ്കയൊഴിയുന്നില്ല;കേരളത്തില്‍ 4644 പേര്‍ക്ക് കൂടി കൊവിഡ്; 3781 പേര്‍ക്കും സമ്പര്‍ക്ക ബാധ

'അൽപ വായന അപകടകരം'; കർഷക ബില്ലിൽ ബിജെപി പൊരിച്ച് ചിദംബരവും പ്രിയങ്കയും'അൽപ വായന അപകടകരം'; കർഷക ബില്ലിൽ ബിജെപി പൊരിച്ച് ചിദംബരവും പ്രിയങ്കയും

ഭാമയ്ക്ക്, യൂദാസുമായുള്ള സാമ്യം യാദൃശ്ചികം മാത്രം- നിലപാട് പറഞ്ഞ് എന്‍എസ് മാധവനുംഭാമയ്ക്ക്, യൂദാസുമായുള്ള സാമ്യം യാദൃശ്ചികം മാത്രം- നിലപാട് പറഞ്ഞ് എന്‍എസ് മാധവനും

English summary
97 migrants died in Shramik Trains During covid-19 lockdown said railway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X