കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

977 കോടി രൂപ മതിയാകില്ല; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് 282 കോടി രൂപ കൂടി വേണ്ടി വരും

Google Oneindia Malayalam News

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിലെ പാര്‍ലമെന്റ് മന്ദിരത്തിനായി ഇനിയും 282 കോടി രൂപ കൂടി വേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സാധനസാമഗ്രികളിലെ വിലവര്‍ധനയാണ് അധിക ചെലവിലേക്ക് നയിച്ചതെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റീലിനും, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വില കൂടിയത് പദ്ധതിക്കായി ചെലവഴിക്കുന്ന തുകയില്‍ വര്‍ധനവുണ്ടാക്കിയയെന്നാണ് കേന്ദ്രപൊതുമരാമത്ത് വകുപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

20,000 കോടി രൂപ ചെലവിട്ടാണ് കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഇതിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മാത്രമായി നീക്കിവെച്ചിട്ടുള്ളത് 977 കോടി രൂപയാണ്. ഇതാണ് ഇപ്പോള്‍ വീണ്ടും വര്‍ധനിച്ചിരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ 40 ശതമാനം പണി ടാറ്റ പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കരാര്‍ 861.9 കോടി രൂപയ്ക്കായിരുന്നു ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് സ്വന്തമാക്കിയത്.

റത്തീന മുസ്ലിം ആണോ? എങ്കില്‍ ഫ്‌ളാറ്റ് തരാന്‍ ബുദ്ധിമുട്ടായിരിക്കും; ദുരനുഭവം പങ്കുവെച്ച് സംവിധായികറത്തീന മുസ്ലിം ആണോ? എങ്കില്‍ ഫ്‌ളാറ്റ് തരാന്‍ ബുദ്ധിമുട്ടായിരിക്കും; ദുരനുഭവം പങ്കുവെച്ച് സംവിധായിക

1

പദ്ധതി ചെലവിനാവശ്യമായ തുക ലഭിക്കാന്‍ ഇനി ലോക്സഭാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം ലഭിക്കണം. ഈ മാസമാദ്യം തുക ലഭിക്കുന്നതിനുള്ള പ്രാഥമിക അംഗീകാരം നേടിയെടുത്തിരുന്നു. ഈ വര്‍ഷം ഒക്ടോബറോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. നേരത്തെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നത്. 13 ഏക്കറില്‍ പരന്നുകിടക്കുന്നതാണ് നിര്‍ദ്ദിഷ്ട നാല് നില കെട്ടിടം. പുതിയ കെട്ടിടത്തിലെ ലോക്സഭാ ചേംബറില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാന്‍ കഴിയും. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനങ്ങളില്‍ ഇത് 1,224 അംഗങ്ങള്‍ക്കായി വര്‍ധിപ്പിക്കാന്‍ കഴിയും.

2

രാജ്യസഭാ ചേംബറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള ശേഷിയുണ്ടാകും. ഭാവിയിലെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ശേഷി വിപുലീകരിക്കുന്നത്. 2024 ഓടെ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ശ്രം ശക്തി ഭവനില്‍ ഓരോ അംഗങ്ങള്‍ക്കും 40 ചതുരശ്ര മീറ്റര്‍ ഓഫീസ് സ്പേസ് ഉണ്ടായിരിക്കും. രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ധരുടെയും ശില്പികളുടെയും സംഭാവനകള്‍ക്കൊപ്പം രാജ്യത്തിന്റെ മഹത്തായ പൈതൃകവും പുതിയ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിക്കും. 2020 ഡിസംബറിലായിരുന്നു പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. ആധുനിക സജ്ജീകരണത്തോടെ ഒരുങ്ങുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ ഇരുസഭകളിലേയും എം പിമാരുടെ സീറ്റിനു മുന്നില്‍ ടാബ്ലെറ്റുകള്‍ ഉണ്ടായിരിക്കും.

3

ഉന്നതനിലവാരത്തിലുള്ള സാങ്കേതിക ഉപകരണങ്ങള്‍ മീറ്റിംഗ് റൂമുകളിലും മന്ത്രിമാരുടെ ചേംബറുകളിലും സജ്ജീകരിക്കും. നേരത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ദേശീയപ്രാധാന്യമുള്ള പദ്ധതിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതോടെ നിയന്ത്രണങ്ങള്‍ സുപ്രീം കോടതി തന്നെ പിന്നീട് മാറ്റുകയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് 1927 ല്‍ പണി കഴിപ്പിച്ച പാര്‍ലമെന്റ് മന്ദിരത്തിലെ ആധുനിക സൗകര്യങ്ങളുടെ കുറവ് പരിഗണിച്ചാണ് പുതിയ കെട്ടിട സമുച്ചയത്തിന് രൂപകല്പന നല്‍കിയത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 83 ലക്ഷം രൂപയ്ക്കായിരുന്നു അന്ന് കെട്ടിടം പണികഴിപ്പിച്ചത്.

Recommended Video

cmsvideo
കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam
4

നിലവിലെ പാര്‍ലമെന്റ് മന്ദിരം ഇടുങ്ങിയതാണെന്നും ഇരുസഭകളിലേയും സീറ്റിംഗ് കപ്പാസിറ്റി കവിഞ്ഞുവെന്നും പല എം പിമാരും ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ കെട്ടിടത്തിന് ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി ഇല്ലെന്നും അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. പാര്‍ലമെന്റ് മന്ദിരം മാത്രമല്ല, പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള ഭൂഗര്‍ഭ തുരങ്കം, പുതിയ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നിവയെല്ലാം സെന്‍ട്രല്‍ വിസ്താ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള രാജ്പഥിലെ 3.5 കിലോമീറ്റര്‍ ദൂരത്തെ കെട്ടിടങ്ങളെല്ലാം പൊളിച്ചു പണിയാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

English summary
It is reported that another Rs 282 crore may be required for the Parliament building in the Central Vista project, a project of the Central Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X