കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊവിഡ് ഒറ്റദിവസത്തിനിടെ ഉണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍; മരണവും വര്‍ധിച്ചു

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. മൂന്ന് ലക്ഷത്തോടുത്തേക്കാമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് കൊവിഡ് കേസുകള്‍ ഉയരുന്നതെന്ന വാദം ശക്തമാവുന്നുണ്ട്. കൊവിഡിനെ തുടര്‍ന്നുള്ള മരണവും അനുദിനം വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള രാജ്യത്തെ കൊവിഡ് കണക്കുകള്‍ ഇപ്രകാരമാണ്.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎയെ കൈകാര്യം ചെയ്ത് നാട്ടുകാർ! സിന്ധ്യയുടെ വിശ്വസ്തൻ!കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎയെ കൈകാര്യം ചെയ്ത് നാട്ടുകാർ! സിന്ധ്യയുടെ വിശ്വസ്തൻ!

24 മണിക്കൂറിനിടെ

24 മണിക്കൂറിനിടെ

ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 9996 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,86, 576 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉയര്‍ന്ന നിരക്ക്

ഉയര്‍ന്ന നിരക്ക്

രോഗ ബാധിതരുടെ എണ്ണത്തില്‍ ഒറ്റദിവസം കൊണ്ട് ഉണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. 24 മണിക്കൂറിനിടെ 357 പേര്‍ മരിച്ചതടക്കം രാജ്യത്തെ ആകെ മരണം 8102 ആയി. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും.

ആശ്വാസം

ആശ്വാസം

എന്നാല്‍ ഇന്ത്യയില്‍ ചികിത്സയിലുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നതാണ് ആശ്വാസം.നിലവില്‍ ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്നതില്‍ 1,37,448 പേരാണ്.1,41,029 പേര്‍ക്ക് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

പരിശോധന

പരിശോധന

അതേസമയം രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണവും കാര്യമായി ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 1,51,808 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതുവരേയും 52 ലക്ഷത്തിലേറെ കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടന്നു. കൃത്യമായ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 52,13,140 സാമ്പിളുകളാണ് പരിശോധിച്ചത്.

എഴുപത് ശതമാനവും

എഴുപത് ശതമാനവും

ഇന്ത്യയിലെ കൊവിഡ് കേസുകളില്‍ എഴുപത് ശതമാനവും മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്‌നാട് എ്ന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്. മഹാരാഷ്ട്രയില്‍ ഇതുവരേയും 94041 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3438 പേര്‍ ഇതുവരേയും മരണപ്പെട്ടു.

 ജൂലൈ വരെ

ജൂലൈ വരെ

ഗുജറാത്തില്‍ 21521 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1347 പേര്‍ മരണപ്പെടുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 36841 പേര്‍ക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്. ദില്ലിയില്‍ ഇതുവരേയും 32810 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ഇതുവരേയും 984 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam
 മുന്നറിയിപ്പ്

മുന്നറിയിപ്പ്

ജൂലൈ പകുതി വരെ രാജ്യത്തെ കൊവിഡ് വ്യാപനം ശക്തമായി തുടരുമെന്നാണ് വിദഗ്ധരുടെ നിഗമനം. രോഗികളുടെ എണ്ണം നിലവിലുള്ളതിലും പലമടങ്ങായി വര്‍ധിക്കുമെന്ന് നേരത്തെ ദില്ലി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
9996 Coronavirus Cases In India within 24 Hours; Biggest Spike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X