Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനസിക വൈകല്യമുള്ള 10 വയസുകാരിയെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി

ജയ്പൂര്‍: മാനസിക വൈകല്യമുള്ള പത്തുവയസുകാരിയെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂരിലെ മനോഹര്‍രൂരിലാണ് നാടിനെ നടുക്കിയ സംഭവം. സഹോദരനും സുഹൃത്തുക്കളും ബലാത്സഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്‍ സീഷാന്‍ അലി, സുഹൃത്തുക്കളായ സാജിദ് അലി, വാജിത് അലി, അംജാദ് അലി എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും 19നും 21നും ഇടയില്‍ വയസുള്ളവരാണ്. പെണ്‍കുട്ടിയെ കണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

rape

പ്രാഥമിക അന്വേഷണത്തില്‍, സഹോദരന്‍ സീഷാന്‍ അലിക്ക് മാനസിക വൈകല്യമുള്ള സഹോദരി ബാധ്യതയാകുമെന്ന് കരുതിയാണ് സുഹൃത്തുക്കളെ കൂടെ കൂട്ടി ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീടിന് സമീപത്തുള്ള വനത്തില്‍വച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ചെരുപ്പും വസ്ത്രങ്ങളും സമീപത്ത് നിന്ന് ലഭിച്ചിരുന്നു. കേസില്‍ ഇവര്‍ നാല് പേരെ കൂടാതെ മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം കൂടി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി പ്രതികളുടെ മൊബൈല്‍ ഫോണും ടവറും കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയെ അവസാനമായി കണ്ടത് സഹോദരന്‍ സീഷാനോടൊപ്പമാണെന്ന്തിന് പൊലീസിന്റെ കൈയില്‍ വ്യക്തമായ തെളിവുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുമുണ്ട്. ഇതോടെ ഞെട്ടലിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+