കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷിക്കാന്‍ 13കാരി പ്രിന്‍സിപ്പാളിന് കത്തെഴുതി

  • By Mithra Nair
Google Oneindia Malayalam News

ജാംഷെഡ്പൂര്‍: ഒമ്പതാം ക്ലാസുകാരി , പ്രിന്‍സിപ്പാലിന് കത്തെഴുതി, എന്തിനാണെല്ലെ? തന്നെ വിവാഹം കഴിപ്പിക്കരുത് എന്ന അഭ്യര്‍ത്ഥനായാണ് മിലന്‍ മിത്തി ഉച്ഛ വിദ്യാലയത്തിലെ ദുലി ഹെംബ്രോം എന്ന 13കാരി തന്റെ പ്രിന്‍സിപ്പലിന് കത്തെഴുതിയത്.

വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്ന തന്റെ ആവശ്യം അച്ഛനമ്മമാര്‍ ചെവിക്കൊളളാതിരുന്നതിനെ തുടര്‍ന്നാണ് കുട്ടി അധ്യാപകന്റെ സഹായം തേടിയത്. അടുത്ത ബുധനാഴ്ചയാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.പതിനെട്ട് വയസിന് മുമ്പ് വിവാഹം കഴിയ്ക്കില്ലെന്ന് സ്‌കൂളില്‍ ചേര്‍ന്നപ്പോഴേ താന്‍ പ്രതിജ്ഞ ചെയ്തിരുന്നുവെന്നും ദുലി ഹെംബ്രോം കത്തില്‍ പറയുന്നു.

child-marriage.j

കുട്ടിയുടെ വിവാഹം നടത്തുന്നതിന് ന്യായീകരണങ്ങളുമായി അച്ഛനമ്മമാര്‍ രംഗത്തെത്തിക്കഴിഞ്ഞു. ജാംഷെഡ്പൂര്‍ ജില്ലക്കാരായ ഇവരുടെ സമുദായത്തില്‍ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിയ്ക്കുകയാണ് പതിവെന്ന് ഇവര്‍ പറയുന്നു. കുട്ടിയ്ക്ക് പ്രായം കൂടിയാല്‍ പിന്നെ വരനെ കണ്ടെത്താന്‍ പ്രയാസമാണ്.

ഐക്യരാഷ്ട്രസംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റുമധികം ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. സാമ്പത്തികമായി ഏറെ പരാധീനതകളുളള കുടുംബത്തിലെ കുട്ടികളാണ് കൂടുതലും ഇതിന് ഇരകളാകുന്നത്

English summary
Duli Hembrom, a 13-year-old student of Class 9 at Milan Mithi Uchha Vidyalaya, wrote a letter to her school principal requesting to save her from becoming a child bride.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X