രാജസ്ഥാനില്‍ 16കാരിയെ ബാലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി, തൊണ്ടയില്‍ ആഴത്തില്‍ മുറിവ്
ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ 16 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയെ തൊണ്ട മുറിച്ച രീതിയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിന് മുമ്പ് ബലാത്സംഗത്തിന് ഇരയായി എന്ന് പോലീസ് സംശയിച്ചിരുന്നു. ഷിയോ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുവാല ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീടിന് പുറകിലുള്ള വയലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

പെണ്‍കുട്ടിയുടെ തൊണ്ട മുറിച്ച രീതിയിലാണ് കണ്ടെത്തിയത്. പ്രാഥമിക നിഗമനം പ്രകാരം, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ്മ പറഞ്ഞു. ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന വിവരും പുറത്തുവരുന്നുണ്ട്. പെണ്‍കുട്ടിയുടെ അയല്‍വാസികളായ രണ്ട് പേരെയാണ് സംഭവത്തില്‍ സംശയിക്കുന്നത്. പ്രതികളെ കണ്ടെത്തുന്നതിനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ഗ്രാമവാസികള്‍ സ്ഥലത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.












Click it and Unblock the Notifications