കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ 16കാരിയെ ബാലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി, തൊണ്ടയില്‍ ആഴത്തില്‍ മുറിവ്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ 16 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയെ തൊണ്ട മുറിച്ച രീതിയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിന് മുമ്പ് ബലാത്സംഗത്തിന് ഇരയായി എന്ന് പോലീസ് സംശയിച്ചിരുന്നു. ഷിയോ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുവാല ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീടിന് പുറകിലുള്ള വയലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

police

പെണ്‍കുട്ടിയുടെ തൊണ്ട മുറിച്ച രീതിയിലാണ് കണ്ടെത്തിയത്. പ്രാഥമിക നിഗമനം പ്രകാരം, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ്മ പറഞ്ഞു. ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന വിവരും പുറത്തുവരുന്നുണ്ട്. പെണ്‍കുട്ടിയുടെ അയല്‍വാസികളായ രണ്ട് പേരെയാണ് സംഭവത്തില്‍ സംശയിക്കുന്നത്. പ്രതികളെ കണ്ടെത്തുന്നതിനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ഗ്രാമവാസികള്‍ സ്ഥലത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് വൈകും, പ്രവര്‍ത്തകരെല്ലാം നിരാശയിലാണെന്ന് കപില്‍ സിബല്‍!!കോണ്‍ഗ്രസില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് വൈകും, പ്രവര്‍ത്തകരെല്ലാം നിരാശയിലാണെന്ന് കപില്‍ സിബല്‍!!

പുകവലിക്കാരില്‍ കൊവിഡ്‌ വൈറസ്‌ പകരില്ല; സസ്യാഹാരികളിലും വൈറസ്‌ സാധ്യത കുറവെന്ന്‌ പഠനംപുകവലിക്കാരില്‍ കൊവിഡ്‌ വൈറസ്‌ പകരില്ല; സസ്യാഹാരികളിലും വൈറസ്‌ സാധ്യത കുറവെന്ന്‌ പഠനം

അയോധ്യ രാമക്ഷേത്ര നിർമ്മാണം; ‌ സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ച്‌ നടന്‍ അക്ഷയ്‌ കുമാര്‍അയോധ്യ രാമക്ഷേത്ര നിർമ്മാണം; ‌ സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ച്‌ നടന്‍ അക്ഷയ്‌ കുമാര്‍

Recommended Video

cmsvideo
Mahua Moitra questions Amit shah and PM Modi in Arnab case

English summary
A 16-year-old girl has been molest and killed in Rajasthan's Barmer district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X