കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് സമീപം 16 കാരനെ മരിച്ച നിലയില്‍ കണ്ടത്തി

Google Oneindia Malayalam News

ജമ്മുകാശ്മീര്‍: ദക്ഷിണ കാശ്മീരിലെ സോഫിയാനിലെ സൈന്‍പൂര ഏരിയയില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മരണത്തെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പഴ കച്ചവടക്കാരന്‍ ഷാഹിദ് അജാസാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് ക്യാമ്പിന് സമീപത്ത് നിന്നാണ് അജാസിന് വെടിയേറ്റത്. ഒരു വാഹനത്തിനരികില്‍ അജാസ് കിടക്കുന്നതും തല ചക്രത്തില്‍ അമര്‍ന്നതും, കാലുകള്‍ നീട്ടി, പച്ചക്കറികളും പഴങ്ങളും റോഡില്‍ വിതറിയ ഒരു ബാഗും കാണിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അജാസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതാണെന്നും അന്വേഷണം നടക്കുകയാണെന്നും സോഫിയാന്‍ പൊലീസ് ട്വീറ്റ് ചെയ്തു.

en

അജ്ഞാതരായ ഭീകരര്‍, ഷോപ്പിയാനിലെ ബാബാ പോറയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ അക്രമം നടത്തിയിരുന്നു. സിആര്‍പിഎഫ് തിരിച്ചടിക്കുകയും ചെയ്തിരുന്നു. പരസ്പരമുണ്ടായ വെടിവെപ്പിനിടെ ഒരു അജ്ഞാതന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നുവെന്നും സോഫിയാന്‍ പോലീസ് ട്വീറ്റ് ചെയ്തു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കുകയാണെന്നും പൊലീസ് കൂട്ടിചേര്‍ത്തു.

അതേസമയം മൃതദേഹം സംസ്‌കരിക്കാന്‍ വിട്ട് നല്‍കണമെന്ന് അജാസിന്റെ ബന്ധുക്കള്‍ അറിയിച്ചു. ആനന്ത് നഗറിലെ ഗ്രാമത്തില്‍ അജാസ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടപ്പോള്‍തന്നെ എല്ലാവരും നടുങ്ങിയിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജാസ്. വീട്ടില്‍ പ്രതിസന്ധിയായപ്പോള്‍ കുടുംബത്തെ സഹായിക്കാനാണ് ജോലിക്ക് പോയി തുടങ്ങിയതെന്ന് അജാസിന്റെ ബന്ധുക്കള്‍ പറഞ്ഞു. അടുത്തിടെ അജാസിന്റെ പിതാവിന്റെ കൈയൊടിഞ്ഞതിനാല്‍ അദ്ദേഹത്തിന് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല തുടര്‍ന്നാണ് അജാസ് ജോലിക്ക് പോകാന്‍ തുടങ്ങിയതെന്ന് അജാസിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അജാസിന്റെ മരണം ഒരു നാടിനെ മുഴുവന്‍ ദുഖത്തിലാഴ്ത്തി. ചെറുപ്പം മുതല്‍ കുടുംബത്തെ സഹായിക്കാന്‍ ജോലിക്ക് പോയ അവനെ നാട്ടുകാര്‍ക്കും പ്രിയമുള്ളവനായിരുന്നുവെന്നും അജാസിന്റെ ബന്ധുക്കള്‍ പറയുന്നു. അജാസിന്റെ മരണത്തില്‍ പിഡിപി നേതാവ് മെഹബൂബ മുഫ്തി, ശ്രീനഗര്‍ മേയര്‍ ജുനൈദ് ആസിം മട്ടു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍

കഴിഞ്ഞ ദിവസം ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ മലയാളി സൈനികനടക്കം കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ കാട്ടിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരിച്ചില്‍ നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ഭീകരര്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ത്തത്. നിരവധി ഭീകരവാദികളും അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പാളിനെയും അധ്യാപകനെയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ശ്രീനഗറില്‍ തന്നെ മെഡിക്കല്‍ ഷോപ്പ് ഉടമയെയും, ടാക്‌സി ഡ്രാവറെയും, തെരുവില്‍ കച്ചവടം നടത്തുന്ന യുവാവിനെയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.

English summary
A 16-year-old man was found dead near a CRPF camp in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X