കാമുകിയെ ഇംപ്രസ് ചെയ്യണം; 19കാരന്‍ മോഷ്ടിച്ചത് ലക്ഷങ്ങള്‍ വിലയുള്ള 13 ബൈക്കുകള്‍
ചിലരാകട്ടെ കാമുകിക്ക് മുന്നിൽ താൻ അത്ര മോശക്കാരനൊന്നുമല്ലെന്ന് തെളിയിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാവും.

പ്രണയം തലയ്ക്ക് പിടിച്ചാൽ പിന്നെ മനുഷ്യന് കണ്ണുകാണില്ലെന്നു പറയുന്നത് എത്ര ശരിയാണ്. ചെയ്യുന്നതൊക്കെ കാമുകിയേയോ കാമുകനോയ തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ ഒക്കെ ആകും.
ചിലരാകട്ടെ കാമുകിക്ക് മുന്നിൽ താൻ അത്ര മോശക്കാരനൊന്നുമല്ലെന്ന് തെളിയിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാവും. അങ്ങനെ തന്റെ കാമുക്ക് മുന്നിൽ ഒന്ന് ഷൈൻ ചെയ്യാൻ നോക്കിയതാണ് ഈ കാമുകൻ. ഇപ്പോൾ ജ
യിലിലാണ്.. സംഭവം എന്താണെന്നോ വിശദമായി അറിയാം..

പ്രണയം പലതരം...പക്ഷേ ഇത് കൈയ്യിൽ നിന്നും പോയി...
പല പ്രണയകഥകൾ നമ്മൾ കേട്ടുകാണും. തന്നെക്കാൾ ഇരട്ടിപ്രായം ഉള്ള ആളോട് പ്രണയം തോന്നി കല്യാണം കഴിച്ചവർ. കാർ മെക്കാനിക്കിനോട് പ്രണയം തോന്നി കല്യാണ കഴിച്ച യുവതി, അധ്യാപകനെ കല്യാണം കഴിച്ച പെൺകുട്ടി. മട്ടൻ കറി കൂട്ടി അത് വെച്ച ആളോട് ഇഷ്ടം തോന്നി കല്യാണം കഴിച്ച പെൺകുട്ടി. എത്രോയ ജീവിതം. എന്നാൽ ഇവിടെ പ്രണയിച്ചത് ഒരു 19 കാരനാണ്. പ്രണയമൊക്കെ അങ്ങനെ പോവുകയായിരുന്നു, അങ്ങനെയിരിക്കുമ്പോഴാണ്. യുവാവിന് ഈ ആഗ്രഹം വരുന്നത് ... കാമുകിയെ ഒന്ന് ഇംപ്രസ് ചെയ്യിക്കണം....

കാമുകിയെ ഇംപ്രസ് ചെയ്യാൻ സാഹസം...
എന്തൊക്കെ വഴികളാണ് കാമുകിയെ ഇപ്രംസ് ചെയ്യാനുണ്ടായിരുന്നത്. എന്നിട്ടും ഈ 19 കാരൻ എന്താണ് ചെ്യ്തതെന്നോ.. വിശദമായി പറയാം.
മോഷ്ടിച്ചു 13 ബൈക്കുകൾ മോഷ്ടിച്ചു. അതും ചെറിയ വിലയുടെ ബൈക്കൊന്നുമല്ല ലക്ഷങ്ങളുടെ ബൈക്കാണ് ഇയാൾ അടിച്ചുമാറ്റിയത്..
അങ്ങനെ കാമുകിയെ 'വീഴ്ത്താൻ' വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിലുമായി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ ശുഭം ഭാസ്‌കർ പവാർ (19) ആണ് അറസ്റ്റിലായത്. കാമുകിയെ 'ഇംപ്രസ്' ചെയ്യിക്കാനാണ് വാഹനങ്ങൾ മോഷ്ടിച്ചതെന്ന് പ്രതി പറഞ്ഞു. പ്രതിയില്‍നിന്ന് 13 വാഹനങ്ങൾ കണ്ടെടുത്തു.

എല്ലാ കയ്യിൽ നിന്ന് പോയി....
തിങ്കളാഴ്ചയാണ് ശുഭം ഭാസ്‌കർ പവാർ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ലാത്തുർ, സോലാപുർ, പുണെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നായാണ് 16.05 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച 13 ബൈക്കുകൾ പൊലീസ് കണ്ടെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അങ്ങനെ കാമുകിയെ ഇപ്രംസ് ചെയ്യാൻ ഉപയോഗിച്ച ഈ തന്ത്രം ആകെ പൊട്ടിപ്പൊളിഞ്ഞു....

ബൈക്ക് കൊണ്ടുള്ള കളി ആദ്യമല്ല...
ഇതുപോലെ മറ്റൊരു സംഭവം നേരത്തെ നടന്നിരുന്നു, ഈ അടുത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയൊരു വീഡിയോ ആയിരുന്നു യുവതിയും യുവാവും ബൈക്കിൽ പോകുന്നത്. കെട്ടിപ്പിടിച്ചും ചുംബിച്ചും ഓടുന്ന ബൈക്കിൽ പോകുന്ന ഇവരുടെ വീഡിയോ സോഷ്യൽമീഡിയിൽ വൈറലായിരുന്നു... വ്യാപകമായി വിമർശനം വന്നതിന് പിന്നാലെ പോലീസ് രണ്ടുപേരെയും അറസ്റ്റി ചെയ്തിരുന്നു. എന്നാൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആ രഹസ്യം പുറത്തുവന്നത്. രണ്ടുപേരും ചുറ്റിയടിച്ച ബൈക്ക് ഇവരുടേതായിരുന്നില്ല...മോഷ്ടിച്ച ബൈക്കിൽ ആയിരുന്നു ഇവരുടെ അഭ്യാസം. സാധാരണ ബൈക്കായിരുന്നില്ല ലക്ഷങ്ങൾ ആയിരുന്നു ബൈക്കിന്റെ വില.ബൈക്കും പോയി അറസ്റ്റിലുമായി....












Click it and Unblock the Notifications