എംപിഎസ്‌സി പരീക്ഷാ ലിങ്ക് ഹാക്ക് ചെയ്തു; ഹാൾടിക്കറ്റുകൾ ചോർത്തി; 19കാരൻ പിടിയിൽ
മഹാരാഷ്ട്ര പബ്ലിക്ക് സർവീസ് കമ്മീഷന്റെ വൈബ്‌സൈറ്റ് ഹാക്ക് ചെയ്ത് 19 കാരൻ. 94,195 7ഹാൾടിക്കറ്റാണ് ഇയാൾ ഡൗൺലോഡ് ചെയ്തത്. മെസേജിംഗ് ആപ്പിൽ അവരുടെ വിശദാംശങ്ങൾ പോസ്റ്റ് ചെയ്യുകയും ചോദ്യപേപ്പറുകൾ നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തതായാണ് റിപ്പോർട്ട്. കോളേജ് വിദ്യാർഥിയായ 19കാരനെ സംഭവത്തിൽ നവിമുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 30 ന് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ വിവരങ്ങളാണ് ഇയാൾ ഹാക്ക് ചെയ്തത്.
ഏപ്രിൽ 23 ന് നവി മുംബൈയിലെ എംപിഎസ്‌സി ഓഫീസ് ജോയിന്റ് സെക്രട്ടറി സുനിൽ അവ്താഡെ സിബിഡി-ബേലാപൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിക്ക് പിന്നാലെയാണ് സൈബർ ക്രൈം ഉദ്യോഗസ്ഥർ എംപിഎസ്‌സി വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഐപി വിലാസം കണ്ടെത്തിയതും രോഹിത് കാംബ്ലെയെ പിടികൂടിയതും. പൂനെ ജില്ലയിലെ ചിഖാലിയിലാണ് ഇയാളുടെ താമസം.

ഇയാളുടെ ഡെസ്ക്ടോപ്പും ലാപ്ടോപ്പും മൂന്ന് മൊബൈൽ ഫോണുകളും പോലീസ് പിടികൂടി. മഹാരാഷ്ട്രയിൽ ഉടനീളമുള്ള 37 ജില്ലകളിലെ 1475 കേന്ദ്രങ്ങളിലായി 466455 ഉദ്യാോഗാർത്ഥികൾ ആണ് എംപിഎസ്‌സി പരീക്ഷ എഴുതേണ്ടിയിരുന്നത്. അതിൽ 94,195 പേരുടെ ഹാൾ ടിക്കറ്റുകൾ ഹാക്കർ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
എംപിഎസ്‌സി വെബ്‌സൈറ്റിന്റെ എക്സേറ്റണൽ ലിങ്കായ www.eformsmpsc.org.in ഹാക്ക് ചെയ്ത കാംബ്ലെ 94,195 ഉദ്യോഗാർത്ഥികളുടെ വിശദാംശങ്ങൾ ഡൗൺലോഡ് ചെയ്യുകയും 'MPSC 2023 A' എന്ന പേരിൽ ഒരു ടെലിഗ്രാം ചാനലിൽ നിയമവിരുദ്ധമായി ഇത് പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് നവി മുംബൈ പോലീസ് കമ്മീഷണർ മിലിന്ദ് ഭരംബെ പറഞ്ഞു. തന്റെ പക്കൽ ചോദ്യപേപ്പർ ഉണ്ടെന്നും താല്പര്യം ഉള്ളവർക്ക് തന്നെ ബന്ധപ്പെടാം എന്നും ഇയാൾ പറഞ്ഞിരുന്നു.
കാംബ്ലെ സൈബർ, ഡിജിറ്റൽ സയൻസിൽ ബിഎസ്‌സി പഠിക്കുക്കുകയാണെന്നും ഇയാൾ എത്തിക്കൽ ഹാക്കിംഗ്, പെനട്രേഷൻ ടെസ്റ്റിംഗ് എന്നിവയിലും കോഴ്‌സുകൾ പൂർത്തിയാക്കിയിട്ടുണെന്നുമാണ് പോലീസ് പറയുന്നത്. "കാംബ്ലെ ഡാർക്ക്‌നെറ്റിൽ നിരവധി ഹാക്കർ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. $400-ന് പകരം എംപിഎസ്‌സി വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനും പരീക്ഷാർത്ഥികളുടെ ഹാൾ ടിക്കറ്റുകളും പരീക്ഷയുടെ ചോദ്യപേപ്പറുകളും ചോർത്താനും അത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പ് ഇയാൾക്ക് കരാർ നൽകിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും പോലീസ് പറയുന്നു,. ചോദ്യപേപ്പറുകൾ ഇയാൾക്ക് ലഭിച്ചില്ല. സംഭവത്തിൽ ഉൾപ്പെട്ട ബാക്കിയുള്ളവർക്കായി അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications