കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

39 വർഷം മുൻപേ പറഞ്ഞു, ചൈന നിർമ്മിച്ച കൊലകൊല്ലി ജൈവായുധം! കൊറോണയല്ല; വുഹാൻ 400!

Google Oneindia Malayalam News

Recommended Video

cmsvideo
One Chinese Novel Predicted Corona Virus 40 Years Ago | Oneindia Malayalam

ദില്ലി: മാരക വൈറസായ കൊറോണ ചൈനയില്‍ നിന്നും അതിര്‍ത്തി കടന്ന് മറ്റ് രാജ്യങ്ങളിലേക്കും പ്രവേശിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ ഇതിനകം തന്നെ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. പതിനായിരങ്ങള്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ചൈന വികസിപ്പിച്ചെടുത്ത ജൈവായുധമാണെന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊറോണയ്ക്ക് സമാനമായ മാരക വൈറസിനെ കുറിച്ച് എഴുതപ്പെട്ട പുസ്തകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ചൈനയുടെ ജൈവായുധമാണ് നോവലിലെ വൈറസ്. 1981ല്‍ പുറത്തിറങ്ങിയ ഐസ് ഓഫ് ഡാര്‍ക്‌നെസ് എന്ന നോവലാണ് ചര്‍ച്ചയായിരിക്കുന്നത്.

കൊറോണയുടെ ഇരട്ട

കൊറോണയുടെ ഇരട്ട

അമേരിക്കന്‍ എഴുത്തുകാരനായ ഡീന്‍ കൂന്റ്‌സിന്റേതാണ് ഐസ് ഓഫ് ഡാര്‍ക്‌നെസ് പുസ്തകം. വുഹാന്‍-400 എന്നാണ് ഈ പുസ്തകത്തില്‍ വൈറസിന് നല്‍കിയിരിക്കുന്ന പേര്. കൊറോണ വൈറസിന്റെ ഉറവിടമായ ചൈനയിലെ നഗരത്തിന്റെ പേരും വുഹാന്‍ ആണ്. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അടക്കമുളളവര്‍ ഈ പുസ്തകത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ചൈനയുടെ ജൈവായുധം

ചൈനയുടെ ജൈവായുധം

ചൈന നിര്‍മ്മിച്ച മനുഷ്യനിര്‍മ്മിതമായ ജൈവായുധമാണ് നോവലില്‍ പറയുന്ന വുഹാന്‍-400. വുഹാനിലെ സൈനിക ലാബില്‍ വെച്ച് ചൈന വികസിപ്പിച്ചെടുത്ത ജൈവായുധമായ വുഹാന്‍-400 അബദ്ധത്തില്‍ പുറത്തെത്തിയെന്നാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. നോവലില്‍ വുഹാന്‍-400നെ വിശേഷിപ്പിക്കുന്നത് മികച്ച ആയുധമാണ് എന്നാണ്. തലകറക്കവും മനംപുരട്ടലുമാണ് വുഹാന്‍-400 ശരീരത്തില്‍ കടന്നാലുണ്ടാകുന്ന പ്രഥമിക ലക്ഷണങ്ങളെന്നും നോവലില്‍ പറയുന്നു.

24 മണിക്കൂർ താണ്ടില്ല

24 മണിക്കൂർ താണ്ടില്ല

വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡിനെ കുറിച്ചും നോവലില്‍ വിശദമായി പറയുന്നു. വൈറസ് ശരീരത്തില്‍ എത്തി വെറും നാല് മണിക്കൂര്‍ മാത്രമാണ് ഇന്‍ക്യുബേഷന്‍ കാലയളവ്. വുഹാന്‍-400ന്റെ പിടിയാലായ രോഗി 24 മണിക്കൂര്‍ പോലും താണ്ടില്ല. 12 മണിക്കൂറിനകം തന്നെ ഭൂരിപക്ഷം പേരും മരിച്ചിരിക്കും. ആഫ്രിക്കയിലെ എബോള വൈറസിനേക്കാളും മാരകമാണിത് എന്നും 1981ല്‍ എഴുതപ്പെട്ട നോവലില്‍ പറയുന്നു.

ബാധിക്കുക തലച്ചോറിനെ

ബാധിക്കുക തലച്ചോറിനെ

വുഹാന്‍-400ന്റെ മരണ നിരക്ക് നൂറ് ശതമാനം ആണെന്നും ആരും രക്ഷപ്പെടില്ലെന്നും പറയുന്നു. കൊറോണ പ്രധാനമായും ബാധിക്കുന്നത് ശ്വസനേന്ദ്രിയങ്ങളെ ആണ്. എന്നാല്‍ വുഹാന്‍-400 തലച്ചോറിനെ ബാധിക്കുമെന്നാണ് നോവലില്‍ പറയുന്നത്. ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളേയും താറുമാറാക്കുന്ന തരത്തില്‍ ഈ വൈറസ് തലച്ചോറിനെ കാര്‍ന്ന് തിന്നുമെന്നും വുഹാൻ-400നെ കുറിച്ച് നോവലില്‍ പറയുന്നു.

English summary
A 1981 novel describes about virus that resembles China's Coron
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X