60 അടി താഴ്ചയുള്ള കിണറില്‍ മരണത്തോട് മല്ലിട്ട് യുവതി; മൂന്ന് ദിവസം, പിന്നിൽ ഇന്‍സ്റ്റഗ്രാം സുഹൃത്ത്
ബംഗളൂരു: 22കാരിയായ യുവതിയെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് 60 അടി താഴ്ചയുള്ള കിണറ്റില്‍ തള്ളിയിട്ടു. ബംഗളൂരുവില്‍ ശനിയാഴ്ചയാണ് സംഭവം. മൂന്ന് ദിവസം മരണത്തോട് മല്ലിട്ടതിന് ശേഷമാണ് യുവതി രക്ഷപ്പെട്ടത്. അഗ്നിശമന വിഭാഗം രക്ഷപ്പെടുത്തിയ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് അദര്‍ശയ്‌ക്കെതിരെ വിജയപുര പൊലീസ് കേസെടുത്തു.

പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബംഗളൂരുവിലെ ഗ്രാമപ്രദേശമായ ദേവനഹള്ളിയിലാണ് സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അദര്‍ശയെ കാണാന്‍ ആദ്യമായി എത്തിയതായിരുന്നു യുവതി. ഇവര്‍ നേരിട്ട് കണ്ടതിന് പിന്നാലെ അദര്‍ശ സമീപത്തുള്ള കിണറ്റില്‍ പെണ്‍കുട്ടിയെ തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കൊളര്‍ ജില്ലയിലെ പെണ്‍കുട്ടി യുവാവിനെ കാണുന്നതിന് വേണ്ടിയാണ് ദേവനഹള്ളിയില്‍ എത്തിയത്.
കിണറില്‍ വീണ യുവതി മൂന്ന് ദിവസമാണ് ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞത്. തുടര്‍ന്ന് തിങ്കളാഴ്ചയാണ് അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷപ്പെടുന്നത്. സംഭവത്തില്‍ യുവാവിനെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയെ യുവാവിനെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഇവര്‍ ആദ്യമായാണ് നേരില്‍ കാണുന്നത്.












Click it and Unblock the Notifications