സെക്‌സ് റാക്കറ്റില്‍ നിന്നും പിടിയിലായ 23 കാരി പറഞ്ഞത് ' സ്വര്‍ണക്കൂട്ടിലടച്ച പക്ഷിയാണ് ഞാന്‍'
ദില്ലി: തെക്കേ ദില്ലിയിലെ സാഫ്ഡര്‍ജുങ് എന്‍ക്ലേവില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനിടയില്‍ 23 കാരിയായ റഷ്യന്‍ യുവതിയെ പിടികൂടി.
ദില്ലിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റിലെ ഇരയായ യുവതിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്ന വിവരങ്ങള്‍ ഇങ്ങനെ...

റഷ്യക്കാരി താനിയ(23)
റഷ്യക്കാരിയായ താനിയ ജോലി തേടിയാണ് ഇന്ത്യയില്‍ എത്തിയത്. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എത്തിയ യുവതി അകപ്പെട്ടത് ദില്ലിയിലെ സെക്‌സ് റാക്കറ്റിലാണ്.

സ്വര്‍ണക്കൂട്ടിലടച്ച കിളി
ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യല്ലില്‍ താനിയ പറഞ്ഞത് ഇതായിരുന്നു' സ്വര്‍ണക്കൂട്ടിലടച്ച കിളിയാണ് താന്‍' എന്ന്.

സെക്‌സ് റാക്കറ്റില്‍
2016 ഫെബ്രുവരി 25 നാണ് താനിയ ദില്ലിയില്‍ എത്തിയത്. അജയ് അഹ്ലവാട്ട് എന്നയാളായിരുന്നു താനിയയുടെ സ്‌പോണ്‍സര്‍. പിന്നീട് ജോലിക്കായി രാധിയ എന്ന യുവതിയുടെ നേതൃത്വത്തില്‍ മറ്റൊരാളുടെ അടുത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

വിവാഹ വാഗ്ദാനം
രാധിയ എന്ന യുവതി സന്‍യാല്‍ എന്നയാള്‍ക്ക് താനിയയെ പരിചയപ്പെടുത്തുകയും അയാള്‍ വിവാഹം ചെയ്യുന്നമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹം മാത്രം നടന്നില്ല.

അന്യപുരുഷന്മാര്‍ക്കൊപ്പം
താനിയയെ സ്ഥിരമായി പാര്‍ട്ടികള്‍ക്ക് കൊണ്ടു പോവുകയും സൗഹൃദം സ്ഥാപിക്കാൻ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. രണ്ട് പുരുഷന്മാരുടെ കൂടെ നിര്‍ബന്ധിച്ച് കിടക്കപങ്കിടേണ്ട സാഹചര്യം വന്നിട്ടുണ്ടെന്ന് താനിയ പറയുന്നു.

സെക്‌സ് റാക്കറ്റില്‍ കൂടുതല്‍ സ്ത്രീകള്‍
സന്‍യാല്‍ എന്നയാള്‍ക്ക് ഒരുപാടു സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇവരെല്ലാം പലയിടങ്ങളിലായാണ് കഴിയുന്നത് എന്നും താനിയ പറഞ്ഞു.

രേഖകള്‍ കൈവശപ്പെടുത്തി
റാക്കറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രാ രേഖകള്‍ കൈവശപ്പെടുത്തി വെച്ചിരിക്കുകയാണ്.













Click it and Unblock the Notifications