ഒല ടാക്‌സിയില്‍ പീഡനശ്രമം: 23 കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ദില്ലി: ബെല്‍ജിയം സ്വദേശിനിയായ 23 കാരിയെ യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമം. യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കായുളള അന്വേഷണം ഊര്‍ജിതമായി. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് ഗുഡ്ഗാവില്‍ നിന്നും യുവതി ഓല ടാക്‌സി വിളിച്ചത്.
യാത്രക്കിടെ കാര്‍ വഴി തിരിച്ച് വിട്ടതിനെ യുവതി ചോദ്യം ചെയ്തു. ജിപിഎസ് ഓഫ് ആക്കിയ ശേഷം ഫോണ്‍ വര്‍ക്ക് ചെയ്യുന്നില്ലെന്ന് ഇയാള്‍ കള്ളം പറയുകയായിരുന്നു. പിന്നീട് വഴി കാണിച്ച് തരാന്‍ യുവതിയോട് മുന്‍ സീറ്റിലേക്ക് ഇരിയ്ക്കാനും ആവശ്യപ്പെട്ടു. സുഹൃത്തിന്റെ ഫഌറ്റിലേക്കാണ് യുവതിയ്ക്ക് പോവേണ്ടിയിരുന്നത്.

വഴി പറഞ്ഞു കൊടുക്കാന്‍ മുന്‍ സീറ്റിലേക്ക് ഇരുന്ന യുവതിയെ ഇയാള്‍ പീഡിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ ഫോണ്‍ പിടിച്ച് വാങ്ങി കോളുകള്‍ ഡെലീറ്റ് ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വഴങ്ങുന്നില്ലെന്ന് കണ്ട യുവതിയെ വഴിയില്‍ ഇയാള്‍ ഇറക്കി വിടുകയായിരുന്നു.
പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ ജോലിയില്‍ നിന്നും കമ്പനി പിരിച്ചു വിട്ടു. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്.












Click it and Unblock the Notifications