Get Updates
Get notified of breaking news, exclusive insights, and must-see stories!

24 വയസ്സ്, ശമ്പളം 58 ലക്ഷം.. എന്നിട്ടും താൻ സന്തോഷവാനല്ലെന്ന് യുവാവ്... കാരണം കേട്ടപ്പോൾ അമ്പരപ്പ്

പണം ഉണ്ടായാൽ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാമെന്നാണ് പലരും കരുതുന്നത്. അതുകൊണ്ട് തന്നെ പണമുണ്ടാക്കാനുള്ള ഓട്ടത്തിലാണ്. പണം ഉണ്ടാക്കാൻ സമയം നോക്കാതെ പണിയെടുക്കുന്നവരുണ്ട്. കുടുംബത്തിൽ നിന്ന് മാറി വിദേശത്ത് പോയി വർഷങ്ങളോളം പണി എടുക്കുന്നവരുണ്ട്. എന്നാൽ പണം ഉണ്ടായാൽ മാത്രം സമാധാനം ഉണ്ടാവുമോ. ഇല്ല എന്നാണ് ഒരു 24 കാരൻ പറയുന്നത്. ഇയാളുടെ വാർഷിക വരുമാനം 58 ലക്ഷമാണ്.

പക്ഷേ താനിക്ക് സമാധാനവും സന്തോഷവുമില്ലെന്നാണ് യുവാവ് പറയുന്നത്. ബംഗളൂരുവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ് ഈ യുവാവ്. സാധരാണ് 58 ലക്ഷം വരുമാനം ഒക്കെ കിട്ടുന്ന ഒരാളുടെ ജീവിതം അടിപൊളിയായിരിക്കും എന്നാണല്ലോ നമ്മൾ കരുതുക. കൈനിറയെ പണം ഇഷ്ടം ഉള്ളതൊക്കെ വാങ്ങിക്കാം, കഴിക്കാം, ആഗ്രഹങ്ങളൊക്കെ നേടാം ഇങ്ങനൊക്കെയാണല്ലോ നമ്മൾ കണക്കാക്കുന്നത്. എന്നാൽ മൂന്ന് വർഷത്തോളമായി താൻ സമാധനാവമില്ലാതെയാണ് ജീവിക്കുന്നതെന്നാണ് 24 കാരൻ പറയുന്നത്.

Viral

താനിക്ക് എപ്പോഴും ഒറ്റയ്ക്കാണെന്നാണ് യുവാവ് പറയുന്നത്. സുഹൃത്തുക്കളോ കാമുകിയോ ഇല്ല, എന്നും ഒരേ കാര്യങ്ങൾ ചെയ്യണം. വ്യത്യാസമില്ലാത്ത ജീവിതം, അങ്ങനെ ഇദ്ദേഹത്തിന്റെ പ്രശ്‌നങ്ങളുടെ പട്ടിക നീളുകയാണ്. 'എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴും തനിച്ചാണ്. എനിക്ക് സമയം ചിലവഴിക്കാൻ ഒരു കാമുകി ഇല്ല, എന്റെ മറ്റെല്ലാ സുഹൃത്തുക്കളും അവരുടെ ജീവിതത്തിൽ വ്യാപൃതരാണ്. ഞാൻ ഒരേ കമ്പനിയിൽ ആയിരുന്നതിനാൽ എന്റെ ജോലി ജീവിതം പോലും ഒറ്റപ്പെട്ടാണ്. എന്റെ കരിയറിന്റെ തുടക്കം മുതൽ എല്ലാ ദിവസവും സമാനമായ കാര്യങ്ങൾ ചെയ്യുന്നു, ജോലിയിലെ പുതിയ വെല്ലുവിളികളും വളർച്ചാ അവസരങ്ങളും ഞാൻ ഇനി പ്രതീക്ഷിക്കുന്നില്ല,'' യുവാവ് എഴുതി.

യുവാവിന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറൽ ആണ്. ഒരുപാട് ആളുകൾ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. ഒരുപാട് പണം കിട്ടിയാൽ ജീവിതത്തിൽ സന്തോഷമുണ്ടാകുമെന്നാണ് ആ ളുകൾ കരുതുന്നത്. എന്നാൽ പണം മാത്രം പോരാ ജീവിതത്തിൽ മറ്റ് ചിലത് കൂടി വേണം. അതാർക്കും തുടക്കത്തിൽ മനസ്സിലാവില്ല, പണം പിന്നാലെ പോവും, എന്നാണ് ഒരു കമന്റ്. "പണത്തിന് സംതൃപ്തി നൽകാൻ കഴിയും, പക്ഷേ സന്തോഷം കണ്ടെത്തുന്നതിന് സാധാരണയായി സാമൂഹിക/വൈകാരിക ബന്ധം ആവശ്യമാണ്. അത് പലർക്കുമ ലഭിക്കുന്നില്ല, ഒരാൾ കുറിച്ചു.

നിങ്ങൾക്ക് പണത്തിന് വലിയ ബുദ്ധിമുട്ട് ഇല്ലാത്തതിനാൽ, ആ പണം നിങ്ങളുടെ സന്തോഷത്തിന് ഉപയോ​ഗിക്കാം, സുഹൃത്തുക്കളെ കാണാം. ഒരു കാമുകിയെ കണ്ടെത്തുക, എന്നാൽ പണം അനവാശ്യമായി ചെലവാക്കുകയും ചെയ്യരുത് എന്നാണ് മറ്റൊരു കമന്റ്.. നിങ്ങൾക്ക് പണം കൃത്യമായി ഉപയോ​ഗിക്കാൻ അറിയില്ല, ഭാവിയിലേക്ക് മറ്റി വെച്ച് ബാക്കി വരുന്ന തുക കൊണ്ട് എല്ലാവർക്കുമൊപ്പം ചെലവഴിക്കുക എന്നാണ് ഒരാൾ പറഞ്ഞത്. എന്തായാലും പോസ്റ്റിന് നിരവധി കമന്റുകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്.

Skin Care: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ചര്‍മ്മത്തെ മറക്കല്ലേ.. ചര്‍മ്മം സുന്ദരമാക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+