കാത്തിരുന്ന് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുമെന്ന് പേടി; ഇരട്ടകുഞ്ഞുങ്ങളെ കൊന്ന് അമ്മ ജീവനൊടുക്കി
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഹൈദരാബാദ്: നവജാത ശിശുക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം. ബീദ സന്ധ്യാ റാണി എന്ന 29 കാരിയായ യുവതിയാണ് അല്‍വാളില്‍ തന്റെ നവജാത ഇരട്ടക്കുട്ടികള്‍ക്കൊപ്പം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ആ ഭയം യുവതിയെ അലട്ടി
കാത്തിരുന്ന് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുമോ എന്ന ഭയത്താലാണ് യുവതി ഈ കടുംകൈ ചെയ്തതെന്നാണ് കരുതുന്നത്. സന്ധ്യ റാണി എഴുതിയതെന്ന് കരുതുന്ന കുറിപ്പില്‍ നിന്നാണ് ഈ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോള്‍ വ്യക്തമായ കാര്യങ്ങള്‍ ഇവയാണ്.

2017 ല്‍ ഇരട്ടകളെ പ്രസവിച്ചു
2012ല്‍ സന്ധ്യാ റാണിയുടെ ബന്ധുവായ ബീഡ നര്‍സിംഗ് റാവുവുമായി വിവാഹം കഴിക്കുന്നത്. 2017 ല്‍ ഇരട്ടകളെ പ്രസവിച്ചു, എന്നാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും മരണപ്പെട്ടു. 2018ല്‍ ഒരു പെണ്‍കുട്ടിയെ പ്രസവിച്ചെങ്കിലും ആ കുട്ടിയും മരണപ്പെട്ടു. തങ്ങളുടെ ദാമ്പത്യത്തിലെ ചില സങ്കീര്‍ണതകള്‍ കൊണ്ടാണ് കുട്ടികള്‍ മരണപ്പെടുന്നതെന്ന് സന്ധ്യാ റാണി വിശ്വസിച്ചു.

വീണ്ടും ഇരട്ടകൾ ജനിച്ചു
കഴിഞ്ഞ ഫെബ്രുവരി 11ന് ഒരു അണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും സന്ധ്യാ റാണി ജന്മം നല്‍കി. എന്നാല്‍ ഇവരുടെ ആരോഗ്യവും മോശമായിരുന്നു. പെണ്‍കുട്ടി ആരോഗ്യവതിയാമെങ്കിലും ആണ്‍കുട്ടിയെ ഭാരക്കുറവിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത്.

കുട്ടികളുടെ ആരോഗ്യത്തെ ഓര്‍ത്ത്
അന്ന് മുതല്‍ കുട്ടികളുടെ ആരോഗ്യത്തെ ഓര്‍ത്ത് സന്ധ്യാറാണി വിഷമത്തിലായിരുന്നു. ഞായറാഴ്ച രാത്രി 11.30 ഓടെ രണ്ട് കുട്ടികളോടൊപ്പം ഉറങ്ങാന്‍ പോയി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സന്ധ്യാറാണിയെ കാണാതാവുകയും വീട്ടുകാര്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ മൃതദേങ്ങള്‍ കാണുകയായിരുന്നു. സംഭവത്തില്‍ രണ്ട് കുട്ടികളുടെ മരണത്തിന് കൊലപാതക കേസും ആത്മഹത്യയ്ക്ക് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്ത് അല്‍വാള്‍ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications