Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർക്കിം​ഗ് ഏരിയയിൽ കിടത്തിയുറക്കിയ 3 വയസ്സുകാരി കാറിടിച്ച് മരിച്ചു; ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത്

ഹൈദരാബാദ്: പാർക്കിം​ഗ് ലോട്ടിൽ കിടന്നുറങ്ങിയ 3 വയസ്സുകാരി കാറിടിച്ച് മരിച്ചു. ഹയാത്‌നഗറിലെ ലെക്‌ചറേഴ്‌സ് കോളനിയിലാണ് അപകടം. അപ്പാർട്ട്‌മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ ഉറങ്ങുകയായിരുന്ന കുട്ടിയുടെ മുകളിലൂടെ വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹരി രാമ കൃഷ്ണ അബദ്ധത്തിൽ കാർ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ ആണ് കൂലിപ്പണിക്കാരിയായ പെൺകുട്ടിയെ അമ്മ അപ്പാർട്ട്മെന്റിലേക്ക് കുട്ടിയെ കൊണ്ടുവന്നെന്നാണ് റിപ്പോർട്ട്. അമ്മ കുട്ടിയെ പാർക്കിംഗ് ഏരിയയിൽ കിടത്തി തുണികൊണ്ട് മറച്ചിരുന്നു. കൃഷ്ണ വീട്ടിൽ തിരിച്ചെത്തി തന്റെ പതിവ് സ്ഥലത്ത് കാർ പാർക്ക് ചെയ്യാൻ പോകുമ്പോൾ, കുട്ടിയെ ശ്രദ്ധിക്കാതെ കുട്ടിയുടെ മുകളിലൂടെ കാർ ഓടിക്കുകയായിരുന്നു.

Car333

ചോദ്യം ചെയ്യലിൽ, പെൺകുട്ടി തുണികൊണ്ട് മറച്ചിരിക്കുന്നതിനാൽ താൻ ശ്രദ്ധിച്ചില്ലെന്ന് കൃഷ്ണ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൈദരാബാദിൽ ഇത്തരമൊരു അപകടമുണ്ടാകുന്നത് ഇതാദ്യമല്ല. അടുത്തിടെ, ഹൈദരാബാദിലെ ചിത്രപുരി കോളനിയിൽ, ബേസ്‌മെന്റിലെ പാർക്കിംഗ് ലോട്ടിൽ നിന്ന് കയറുമ്പോൾ ഒരു എസ്‌യുവി രണ്ട് കുട്ടികളുടെ മേൽ പാഞ്ഞുകയറി. മൂന്ന് കുട്ടികൾ നിലത്തിരുന്ന കളിക്കുകയായിരുന്നു, ഡ്രൈവർ ഇടത് തിരിഞ്ഞ് രണ്ടുപേരുടെ മുകളിലൂടെ വണ്ടി ഓടിക്കുകയായിരുന്നു. ഒരു കുട്ടിക്ക് നിസാര പരിക്കേറ്റപ്പോൾ മറ്റേ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+