കളിക്കുന്നതിനിടെ 4 വയസുകാരനെ കടിച്ച് കൊന്ന് തെരുവ് നായ
കളിക്കുകയായിരുന്ന കുട്ടിക്ക് നേരെ നായകൾ പാഞ്ഞടുക്കുകയും കടിക്കുകയും ചെയ്യുന്നത് കാണാം.

ഹൈദരാബാദ്: തെരുവ് നായയുടെ കടിയേറ്റ് നാല് വയസുകാരന് ദാരുണാന്ത്യം.ഹൈദരാബാദിലെ അംബേർപേട്ടിലെ ഹൗസിം സൊസൈറ്റിയിൽ വെച്ചായിരുന്നു സംഭവം. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുട്ടിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ കളിക്കുകയായിരുന്ന കുട്ടിക്ക് നേരെ നായകൾ പാഞ്ഞടുക്കുകയും കടിക്കുകയും ചെയ്യുന്നത് കാണാം.
നാല് വയസുകാരന്റെ പിതാവ് ഹൗസിംഗ് സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവ് ഓടിയെത്തുകയും ഉടനെ തന്നെ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയെന്നും പ്രദേശവാസികൾ പറഞ്ഞു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.


Click it and Unblock the Notifications