നാലാം നിലയിൽ നിന്ന് കാൽതെറ്റി താഴേക്ക്; നാല് വയസ്സുകാരി ചെന്നുപതിച്ചത് യുവാവിന്റെ മടിയിൽ; അത്ഭുതം
മുംബൈ: ഭാഗ്യമെന്നൊക്കെ പറഞ്ഞാൽ ഇതാണ് ഭാഗ്യം. അതെ ഇനി പറയാൻ പോകുന്ന സംഭവം കേട്ടാൽ നിങ്ങൾ പറയാൻ പോകുന്നതും ഇതുതന്നെയായിരിക്കും. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് ഈ അത്ഭുതസംഭവം നടന്നാണ്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാം.
നാലാം നിലയിൽ നിന്ന് താഴോട്ട് വീണാൽ എന്തായിരിക്കും അവസ്ഥ? ആലോചിക്കാൻ പോലും കഴിയുന്നില്ല അല്ലേ. എന്നാൽ ഒരു നാല് വയസ്സുകാരി നാലാം നിലയിൽ നിന്ന് താഴേക്ക് വീണു. സംഭവം അറിഞ്ഞവരൊക്കെ ഞെട്ടിത്തരിച്ചുപോയി.

പ്രതീകാത്മക ചിത്രം
പക്ഷേ നിസാര പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു. ഒന്നാം നിലയിൽ ഇരുന്നിരുന്ന ആളുടെ മടിയിലേക്കാണ് നാലാം നിലയിൽനിന്ന് ദേവാഷി സഹാനി എന്ന കുട്ടി വീണത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. രാത്രി 9 മണിയോടെ അപ്പാർട്മമെന്റിന് പുറത്തിറങ്ങിയ കുട്ടി ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. എന്നാൽ കുട്ടി 28കാരനായ ശിവ്കുമാർ ജെയ്സ്വാളിന്റെ മടിയിലേക്കാണ് വീണത്.
കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയിലെ മുറിവിൽ എട്ടു സ്റ്റിച്ചുകൾ ഉണ്ട്. ബാൽക്കണിയിലുള്ള നിർമാണവസ്തുക്കളിൽ തട്ടിയാണ് കുട്ടി താഴെ വീണത്. ജെയ്‌സ്വാളിനും നേരിയ പരുക്കു പറ്റി. നിർമ്മാണ സാമഗ്രികൾ ബാൽക്കണിയിൽ നിന്ന് വീണതാണെന്നാണ് കെട്ടിടത്തിലെ മറ്റ് താമസക്കാർ ആദ്യം കരുതിയത്.
പിന്നീടാണ് എന്താണ് സംഭവിച്ചതെന്ന് അവർക്ക് മനസ്സിലായത്, ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം , അനാസ്ഥയ്ക്ക് ബിൽഡർക്കും കരാറുകാരനുമെതിരെ വിരാർ പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.
ഇതുപോലെ അത്ഭുതകരമായ മറ്റൊരു സംഭവം കൂടി ഇന്ന് സോഷ്യൽമീഡിയയിൽ വൈറൽ ആയി. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു വീഡിയോ ആണിത്. റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ കിടന്ന ആളെ സഹാസികമായി രക്ഷിക്കുന്ന വനിതാ റെയിൽവേ പോലീസ് ഉദ്യോഗസ്ഥയുടേതായിരുന്നു ആ വീഡിയോ. റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരാൾ നിൽക്കുന്നതും എന്നാൽ പെട്ടെന്ന് അദ്ദേഹം ട്രാക്കിൽ ഇറങ്ങി കിടക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്.
ഇയാൾ ട്രാക്കിൽ തലവെച്ച് കിടക്കുന്നത് കണ്ട ആർ പി എഫ് കോൺസ്റ്റബിൾ കെ സുമതിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ട്രെയിൻ വരുന്നതിന് തൊട്ടുമുൻപ് സുമതി യാത്രക്കാരനെ ട്രാക്കിൽ നിന്ന് വലിച്ച് മാറ്റുകയായിരുന്നു, സംവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാണ്.












Click it and Unblock the Notifications