Get Updates
Get notified of breaking news, exclusive insights, and must-see stories!

40കാരി വിവാഹം കഴിച്ച് ഭര്‍ത്താവാക്കിയത് സ്ത്രീയെ; സത്യം അറിഞ്ഞത് 8 വര്‍ഷങ്ങള്‍ക്ക് ശേഷം, ട്വിസ്റ്റ്

വഡോധര: ഗുജറാത്തിലെ വഡോധര സ്വദേശിയായ 40കാരി തന്റെ വിവാഹം കഴിഞ്ഞ എട്ട് വര്‍ഷത്തിന് ശേഷം ഒരു സത്യം അറിഞ്ഞതിന്റെ ഞെട്ടലിലാണ്. 2014ല്‍ താന്‍ വിവാഹം കഴിച്ചയാള്‍ പുരുഷനാകാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആളാണെന്നും അതിന് മുമ്പ് അവര്‍ ഒരു സ്ത്രീയാണെന്നുമാണ് 40കാരി ഇപ്പോള്‍ കണ്ടെത്തിയത്.

1

യുവതി ബുധനാഴ്ച ഗോത്രി പോലീസില്‍ പരാതി നല്‍കുകയും തന്റെ ഭര്‍ത്താവ് വിരാജ് വര്‍ദ്ധനെതിരെ വഞ്ചനയ്ക്കും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും കുറ്റം ചുമത്തുകയും ചെയ്തു. ഭര്‍ത്താവ് വിരാജ് വര്‍ദ്ധന്റെ കുടുംബങ്ങള്‍ക്കെതിരെയും പരാതിയില്‍ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. ഒമ്പത് വര്‍ഷം മുമ്പ് ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് വിരാജ് വര്‍ദ്ധനെ പരിചയപ്പെട്ടതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു.

2

വിജൈത എന്ന പേരിലുള്ള സ്ത്രീയായിരുന്നു ഇവര്‍. പിന്നീട് ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയതാണെന്നും പരാതിയില്‍ പറയുന്നു. ഈ സ്ത്രീയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭര്‍കത്താവ് ഒരു വാഹനാപകടത്തില്‍ മരണപ്പെടുകയായിരുന്നു. 14 വയസുള്ള ഒരു മകളുടെ അമ്മയും കൂടിയാണ് ഈ സ്ത്രീ.

3

2014 ഫെബ്രുവരിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹിതരായ ഇവര്‍ ഹണിമൂണിന് കാശ്മീരിലേക്ക് പോയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. ഓരോ കാരമങ്ങള്‍ പറഞ്ഞുകൊണ്ട് ദിവസങ്ങളോളം ഒഴിവുകഴിവുകള്‍ പറഞ്ഞു കൊണ്ടേയിരുന്നു.

4

എന്നാല്‍ സ്ത്രീ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യയിലായിരിക്കെ തനിക്ക് നേരിടേണ്ടി വന്ന ഒരു അപകടം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിവില്ലാത്തവനാക്കിയെന്ന് അയാള്‍ അവകാശപ്പെട്ടു. ചെറിയ ശസ്ത്രക്രിയയ്ക്ക് ശേഷം എല്ലാം ശരിയാകുമെന്നും പറഞ്ഞു.

5

2020 ജനുവരിയില്‍, തന്റെ ഭാരം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്തണമെന്ന് അയാള്‍ ഭാര്യയോട് പറഞ്ഞു, ഇതിന്റെ നടപടിക്രമത്തിനായി കൊല്‍ക്കത്തയിലേക്ക് പോയി. പിന്നീട് അദ്ദേഹം സത്യം വെളിപ്പെടുത്തുകയും പുരുഷനാകാന്‍ താന്‍ യഥാര്‍ത്ഥത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പറയുകയും ചെയ്തു. അതേസമയം, ശസ്ത്രക്രിയയുടെ മറ്റ് വിവരങ്ങള്‍ തനിക്ക് അറിയില്ലെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു.

6

അയാള്‍ തന്നോട് പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയെന്നും ഇതിനെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിനോട് പറഞ്ഞു. അതേസമയം, ഡല്‍ഹി സ്വദേശിയായ പ്രതിയെ വഡോദരയില്‍ എത്തിച്ചതായി ഗോത്രി പൊലീസ് ഇന്‍സ്‌പെക്ടര്‍ എംകെ ഗുര്‍ജാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+