Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവന്റെ അവതാരമെന്ന് വിശ്വസിച്ചു; മദ്യ ലഹരിയില്‍ 60കാരന്‍ 84കാരിയെ അടിച്ചുകൊന്നു, വീഡിയോ വൈറല്‍

ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുന്നത്. 60 വയസ്സുള്ള ഒരാള്‍ 85 വയസ്സുള്ള സ്ത്രീയെ കുട ഉപയോഗിച്ച് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ആക്രമണത്തിന് പിന്നാലെ സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു. മദ്യ ലഹരിയിലാണ് 60കാരന്‍ സ്ത്രീയെ കുട ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്നവരാണ് ഈ വീഡിയോ ചിത്രീകരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതാപ് സിംഗ് എന്ന് പേരുള്ള ആളാണ് സ്ത്രീയെ അടിച്ച് കൊലപ്പെടുത്തിയത്. സമീപത്തുള്ള ഒരാള്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മര്‍ദ്ദിക്കുന്നത് തുടരുകയായിരുന്നു.

rajasthan

മദ്യപിച്ച് അബോധാവസ്ഥയിലായ ഇയാള്‍ ശിവന്റെ അവതാരമാണെന്ന് സങ്കല്‍പ്പിക്കുകയും ആ സ്ത്രീയെ കൊന്ന് അവളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. വീഡിയോയില്‍, പ്രതി സ്ത്രീയുടെ അടുത്തിരുന്ന്, തന്നെ അയച്ച ശിവന്റെ അനുയായിയാണെന്ന് പറയുന്നത് കാണാം.

പിന്നാലെ സ്ത്രീയെ നെഞ്ചില്‍ കുട കൊണ്ട് അടിക്കുകയായിരുന്നു. ശേഷം നിലത്തു വീണ സ്ത്രീയെ മര്‍ദ്ദിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. മലയോര, ആദിവാസി ആധിപത്യ പ്രദേശമായ ഉദയ്പൂരിലെ ഗോഗുണ്ട തഹസില്‍ ത്താണ് കുറ്റകൃത്യം നടന്നത്. പ്രായമായ സ്ത്രീ അടുത്തുള്ള ഒരു ബന്ധവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+