ജോലിക്കാരിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ 67കാരന് ഹൃദയാഘാതം; മരണം, ഞെട്ടലില്‍ യുവതി ചെയ്തത്
ബംഗളൂരു: ജെ പി നഗറില്‍ 67കാരനായ ബിസ്നസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ട സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. വീട്ടു ജോലിക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ സംഭവിച്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചതെന്നാണ് ബംഗളൂരു പൊലീസ് പറയുന്നത്. ജെ പി നഗറിലെ പ്രമുഖ ബിസ്നസുകാരനായ പുത്തനഹള്ളിയിലുള്ള ബാല സുബ്രഹ്മണ്യമാണ് മരണപ്പെട്ടത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

ബാല സുബ്രഹ്മണ്യവും 35 കാരിയുമായി വീട്ടു ജോലിക്കാരിയും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മില്‍ പല സ്ഥലങ്ങളില്‍ വച്ചും കാണാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 16ന് ആണ് ബാലസുബ്രഹ്മണ്യം യുവതിയുടെ വീട്ടിലേക്ക് എത്തുന്നത്. ഇവിടെ വച്ച് ഇവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ഇതിനിടെ ബാല സുബ്രഹ്മണ്യത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന് ആന്‍ജിയോ പ്ലാസ്റ്ററി സര്‍ജറി നടത്തിയിരുന്നു. ഇയാളുടെ ജീവന് നഷ്ടപ്പെട്ടതോടെ യുവതി ആകെ പരിഭ്രാന്തയായി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന യുവതി ഇക്കാര്യം ഭര്‍ത്താവിനെയും സഹോദരനെയും അറിയിച്ചു.

തുടര്‍ന്ന് ഇവരുടെ സഹായത്തോടെയാണ് മൃതദേഹം പ്ലാസ്റ്റിക്ക് കവറിലാക്കി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇവര്‍ മൃതദേഹം ഉപേക്ഷിച്ചതിന് പിന്നാലെ തന്നെ പൊലീസ് കണ്ടെത്തി. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബാല സുബ്രഹ്മണ്യം വീട്ടുജോലിക്കാരിയുടെ വീട്ടില്‍ എത്തിയതായി കണ്ടെത്തിയത്.

പിന്നീട് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് എല്ലാം പുറത്തറിയുന്നത്. തന്റെ പേരില്‍ കൊലപാതക കുറ്റം ചുമത്തുമോ എന്ന പേടി കാരണമാണ് മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ യുവതി പറഞ്ഞ കാര്യം പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്.
-
ബെംഗളൂരുവിലെ പാര്‍ക്കിങ് പ്രശ്നം; പരിഹാരവുമായി മെട്രോ അധികൃതര്‍: സ്റ്റേഷനുകളില്‍ പുതിയ സൗകര്യം -
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications