Get Updates
Get notified of breaking news, exclusive insights, and must-see stories!

68 കാരന്റെ മരണം വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന്, സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ പാനല്‍

ദില്ലി: കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന് പിന്നാലെയുണ്ടായ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠിക്കുന്ന പാനലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് വാക്‌സിന്‍ സ്വീകരിച്ച 68 കാരനായ ഒരാള്‍ അനാഫൈലക്‌സിസ് മൂലം മരിച്ചെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Recommended Video

cmsvideo
    68 year old man died due to side effects of covid vaccinel | Oneindia Malayalam
    vaccine

    ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

    2021 മാര്‍ച്ച് എട്ടിന് വാക്‌സിന്‍ സ്വീകരിച്ച 68കാരനാണ് മരണപ്പെട്ടത്. വാക്‌സിനേഷനുശേഷം അനാഫൈലക്‌സിസ് ബാധിച്ച് മരിച്ച ആദ്യത്തെ കേസാണിതെന്ന് പാനലിന്റെ ചെയര്‍മാന്‍ ഡോ എന്‍ അറോറ പറഞ്ഞു. കൊവിഡ് വാക്‌സിനേഷന് ശേഷം സംഭവിച്ച മൂന്ന് മരണങ്ങള്‍ പാര്‍ശ്വഫലങ്ങളെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒന്ന് മാത്രമാണ് പാനല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് വാക്‌സിനേഷനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത 31 ഗുരുതര പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിലാണ് ഈ മരണം സ്ഥീരീകരിച്ചത്.

    ജനുവരി 19നും 16നും വാക്‌സിന്‍ സ്വീകരിച്ച മറ്റ് രണ്ട് പേര്‍ക്കാണ് അനാഫൈലക്‌സിസ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ കുറച്ച് നാളത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ ഇതില്‍ നിന്നും മുക്തി നേടിയിരുന്നു. 31 മരണങ്ങളെ ഇതുമായി ബന്ധപ്പെട്ട് പാനല്‍ വിലയിരുത്തിയത്. ഇതില്‍ 18 പേരെ വാക്‌സിനേഷനുമായി പൊരുത്തമില്ലാത്ത കാര്യകാരണമായി കണക്കാക്കുന്നു. കൂടാതെ ഏഴെണ്ണം നിര്‍ണയിക്കാന്‍ സാധിക്കാത്തതും രണ്ട് കേസുകള്‍ തരംതിരിക്കാനാവില്ലെന്നും പാനല്‍ കണ്ടെത്തിയിരുന്നു.

    ക്യൂട്ട് സാറാ അലിഖാന്‍-പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+