Get Updates
Get notified of breaking news, exclusive insights, and must-see stories!

അത്താണിയായ അച്ഛന് അപകടം സംഭവിച്ചു; ജീവിതം തിരികെപിടിക്കാൻ സൊമാറ്റോ ഡെലിവറി ഏജന്റായി 7 വയസ്സുകാരന്‍...

ന്യൂഡൽഹി: ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ രാവും പകലുമില്ലാതെ, മഴയും വെയിലും കൊണ്ട് പണിയെടുക്കുന്ന ഡെലിവറി ഏജന്റുമാരെ നാം കണ്ടിട്ടുണ്ടാകും. നേരം ഏറെ വൈകിയാൽ നമ്മൾ ഫുഡ് ഓർഡർ ചെയ്യുമ്പോൾ കൃത്യസമയത്ത് അവർ ഫുഡുമായി എത്തി.. എന്നാൽ ഇവിടെ നിത്യച്ചെലവിന് വേണ്ടി ഒരു ഏഴുവയസ്സുകാരനാണ് ഡെലിവറി ബോയിയുടെ കുപ്പായം എടുത്തണിഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെയാണ് ഈ മിടുക്കന്റെ ജീവിതത്തെക്കുറിച്ച് ആളുകൾ അറിഞ്ഞത്.

പിതാവിന് അപകടമുണ്ടായതിനെത്തുടർന്നാണ് സൊമാറ്റോ ഡെലിവറി ബോയി ആയി പ്രവർത്തിക്കുന്നത്. രാഹുൽ മിത്തൽ എന്ന ഉപയോക്താവ്
ആണ് കുട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

zomato

സ്‌കൂൾ വിദ്യാർത്ഥിയ കുട്ടി താൽക്കാലികമായിട്ടാണ് ഫുഡ് ഡെലിവറി ബോയ് ആയി മാറിയത്. ദിവസവും രാവിലെ സ്‌കൂളിൽ പോകും പിന്നീട് കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി അച്ഛന്റെ ജോലി ചെയ്യും. വൈകുന്നേരം 6 മുതൽ 11 വരെ ഡ്യൂട്ടിയിലാണെന്നാണ് ട്വീറ്റിൽ പറയുന്നത്.

ഉപഭോക്താവും (രാഹുൽ) ആൺകുട്ടിയും തമ്മിലുള്ള സംഭാഷണമാണ് പങ്കുവെച്ച വീഡിയോയിൽ ഉള്ളത്. സൊമാറ്റോ ഉപഭോക്താക്കൾക്ക് ഭക്ഷണ ഓർഡറുകൾ നൽകുന്നതിനായി 7 വയസ്സുകാരൻ സൈക്കിളിലാണ് വീടുതോറും കയറുന്നത്.. തന്റെ പിതാവിന്റെ എന്റോൾ ചെയ്ത പ്രൊഫൈലിലേക്ക് ആപ്പിൽ ബുക്കിംഗ് വരുന്നുണ്ടെന്നും ഇപ്പോൾ താൻ അവയുടെ ചുമതല ഏറ്റെടുക്കുന്നുവെന്നും കുട്ടി പറയുന്നത് കേൾക്കാം.

ദൽഹിയിലാണ് സംഭവം. സംഭവം ബാലവേലയാണെന്ന് പറഞ്ഞ് ഒരു പക്ഷം വിമർശനം ഉന്നയിക്കുമ്പോള്ഡ നിരവധിപേർ കുട്ടിയെ അഭിനന്ദിച്ചും രം​ഗത്തെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടിയെ സഹായിക്കാനുള്ള നീക്കം സൊമാറ്റോ നടത്തിയതായാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+