മോദിക്ക് കത്തെഴുതിയ എട്ടു വയസുക്കാരനെ കണ്ടുപടിക്കണം
ബെംഗളൂരു: ഈ ന്യൂജനറേഷന്‍ പിള്ളാരെ കുറ്റം മാത്രം പറയുന്നവര്‍ ഇതൊന്ന് കേല്‍ക്കണം. ബെംഗളൂര്‍ സിറ്റിയില്‍ ജീവിക്കുന്ന എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണ് ട്രാഫിക് ബ്ലോക്ക്. മണിക്കൂറുകള്‍ കാത്തുനിന്ന് ബ്ലോക്കിനെ പഴിച്ച് എല്ലാവരും കടന്നു പോകും. എന്നാല്‍ അഭിനവിന് ഇത് വലിയൊരു പ്രശ്‌നം തന്നെയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക് എഴുതിയ കത്തില്‍ ബ്ലോക്കു കാരണം അഭിനവ് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. ' ട്രാഫിക് ബ്ലോക്ക് തന്‍െര പഠനത്തെ തന്നെ ബാധിക്കുന്നുണ്ട് എന്നാണ് അഭിനവിന്റെ പരാതി'.

ദൊഡ്ഡബൊമ്മസാന്ദ്രയിലാണ് അഭിനവ് താമസിക്കുന്നത്. അവിടെ നിന്നും മൂന്ന് കിലോ മീറ്റര്‍ ദൂരമുണ്ട് ദൊഡ്ഡബൊമ്മസാന്ദ്ര നാഷണല്‍ പബ്ലിക്ക് സ്‌കൂളിലേക്ക്.രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ക്ലാസ്സ്് തുടങ്ങിയാലെ സ്‌കൂളില്‍ എത്താന്‍ സാധിക്കൂ എന്നതാണ് പ്രശ്‌നം.
ഇവിടെ പണി പൂര്‍ത്തിയാക്കാത്ത ഫ്‌ളൈ ഓവറാണ് ബ്ലോക്കിനു പ്രാധാന കാരണം. ഈ ഫ്‌ളൈ ഓവറിന്റെ പണി പൂര്‍ത്തികരിച്ചാല്‍ ഗതാഗത പ്രശ്‌നങ്ങള്‍ മാറുമെന്നും കത്തില്‍ പറയുന്നു.അഭിനവിന്റെ കത്ത് മോദിയുടെ ശ്രദ്ധയില്‍പ്പെട്ടു എന്നു മാത്രമല്ല, ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications