കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷന്മാരില്‍ വന്ധ്യതക്ക് പോലും കാരണമാവുന്ന ബ്രുസെല്ലോസിസ് രോഗം; ചൈനയില്‍ വീണ്ടും ആശങ്ക

Google Oneindia Malayalam News

ബെയിജിംഗ്: കൊവിഡിന് പിന്നാലെ ചൈനയില്‍ മറ്റൊരു ബാക്ടീരിയല്‍ രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ചൈനയിലെ ആയിരണക്കണക്കിന് ആളുകളില്‍ ബാക്ടീരിയല്‍ രോഗമായ ബ്രുസെല്ലോസിസ് സ്ഥിരീകരിച്ചതായി ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.

സിന്ധ്യയ്ക്കെതിരെ സച്ചിൻ പൈലറ്റിനെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പുതിയ കളികളുമായി പാർട്ടിസിന്ധ്യയ്ക്കെതിരെ സച്ചിൻ പൈലറ്റിനെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പുതിയ കളികളുമായി പാർട്ടി

ഇതിനകം തന്നെ 3245 പേരില്‍ ബ്രുസെല്ലോസിസ് സ്ഥിരീകരിച്ചതായി ഗാന്‍സു പ്രവിശ്യയിലെ ലന്‍സൗവിലെ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി.ബ്രുസെല്ലോ ബാക്ടീരിയയെ വഹിക്കുന്ന കന്നുകാലികളില്‍ നിന്നാണ് രോഗം പടരുന്നത്.

brucellosis

രോഗം പുരുഷന്മാരിലെ പ്രത്യൂല്‍പ്പാദന ശേഷിയെ വരെ ദോഷകരമായി ബാധിക്കാമെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഈ രോഗത്തെ മാര്‍ട്ട പനിയെന്നും മെഡിറ്ററേനിയന്‍ പനിയെന്നും വിളിക്കപ്പെടുന്നുവെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കോണ്‍ട്രോള്‍ പ്രിവെന്‍ഷന്‍ വ്യക്തമാക്കി. പനി, തലവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ രോഗം ഭേദമാവുന്നതിന് പിന്നാലെ ചില രോഗലക്ഷണങ്ങള്‍ വിട്ടുമാറുമെങ്കിലും ചിലത് വിട്ടുമാറാത്തവയായി തീരുകയും ആര്‍ത്രൈറ്റിസോ ചില അവയവങ്ങളില്‍ വീക്കമായോ തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബ്രൂസെല്ലോസിസ് പ്രധാനമായും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കാണ് പകരുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതിനുള്ള സാധ്യത വളരെ വിരളമാണ്. ഭക്ഷണത്തിലൂടെയോ വായുവിലൂടെയോ ആണ് ബ്രുസെല്ലോസിസ് പ്രധാനമായും മനുഷ്യശരീരത്തിലേക്ക് ്ര്രപവേശിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ സോങ്മു ലന്‍സോ ബയോളജിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ ചോര്‍ച്ചയാണ് ഇതിന് കാരണമെന്ന് സിഎന്‍എനിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. മൃഗങ്ങള്‍ക്കായി ബ്രൂസെല്ലാ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനിടെ ഫാക്ടറി സമയപരിധി കഴിഞ്ഞ അണുനാശിനികള്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് സൂചന.

Recommended Video

cmsvideo
കൊറോണ ചൈന ഉണ്ടാക്കിയത് തന്നെ, ഞെട്ടിക്കുന്ന തെളിവുകള്‍ | Oneindia Malayalam

തുടക്കത്തില്‍ വളരെ കുറച്ച് പേരില്‍ മാത്രമെ രോഗം ബാധിച്ചിരുന്നുള്ളു. എന്നാല്‍ ശേഷം 21000 പേരില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ബ്രുസെല്ലാ രോഗത്തെ തുടര്‍ന്ന് ഇതുവരേയും മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. നിരവധി പേരില്‍ രോഗം സ്ഥിരീകരിച്ചതിനാല്‍ തന്നെ ഇതിന്റെ വ്യാപനത്തെ തുടര്‍ന്നും പ്രത്യാഘാതങ്ങളെകുറിച്ചും ആശങ്ക ഉയര്‍ത്തുന്നതാണെന്ന് ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'ജലീൽ, ജയിലിന് പുറത്തെ മദനി'... ജലീലിന്റെ മറുപടി; കൊല്ലാൻ കഴിഞ്ഞേക്കും, പക്ഷേ തോൽപിക്കാനാവില്ല'ജലീൽ, ജയിലിന് പുറത്തെ മദനി'... ജലീലിന്റെ മറുപടി; കൊല്ലാൻ കഴിഞ്ഞേക്കും, പക്ഷേ തോൽപിക്കാനാവില്ല

 പെണ്ണിന്റെ പൊക്കിൾ കണ്ടാലും കാൽ കണ്ടാലും കുഴപ്പം, ഇത്തരം ജൻമങ്ങളാണ് ആണിന്റെ ശാപം; സാധിക പെണ്ണിന്റെ പൊക്കിൾ കണ്ടാലും കാൽ കണ്ടാലും കുഴപ്പം, ഇത്തരം ജൻമങ്ങളാണ് ആണിന്റെ ശാപം; സാധിക

English summary
a bacterial disease brucellosis is confirmed in northwest China with more than 3000 people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X