ഐസിസില്‍ ചേര്‍ന്ന് യുവാവ് സിറിയയില്‍ വച്ച് കൊല്ലപ്പെട്ടു, ബംഗളൂരു സ്വദേശി; വന്‍ വെളിപ്പെടുത്തല്‍
ബംഗളൂരു: ഐസിസ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന രണ്ട് ബംഗളൂരു സ്വദേശികള്‍ സിറിയയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. ഐസിസുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത ഡോക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫാ.ിസ് മസൂദ് എന്ന് പേരുള്ള ബംഗളൂരു സ്വദേശിയാണ് സിറിയയില്‍ വച്ച് കൊല്ലപ്പെട്ടത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യം വിട്ട മസൂദ് സിറിയയില്‍ എത്തി ഐസിസില്‍ അംഗമാവുകയായിരുന്നെന്ന് ഡോക്ടര്‍ എന്‍ഐഎയോട് വെളിപ്പെടുത്തി.
Recommended Video

ഡോക്ടര്‍
നേത്രരോഗ ഡോക്ടറായ അബ്ദുര്‍ റഹ്മാനെ കഴിഞ്ഞ മാസത്തോടെയാണ് ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. സിറിയയിലെ ഒരു അതിര്‍ത്തി നഗരത്തില്‍ നിന്ന് മസൂദുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും അബ്ദുര്‍ റഹ്മാന് പറയുന്നു. 2013ലായിരുന്നു ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയത്. ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള അബ്ദുര്‍ റഹ്മാനെ വിശദമായ ചോദ്യം ചെയ്യലിന് ദില്ലിയില്‍ എത്തിച്ചിരിക്കുകയാണ്.

രഹസ്യമായി സിറിയയിലേക്ക്
കഴിഞ്ഞ ആറ് മാസത്തോളം നിരീക്ഷിച്ചതിന് ശേഷമാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ട് സുഹൃത്തുക്കളുമായി ദുബായില്‍ എത്തിയിരുന്നു. അവിടെ നിന്ന് ഇയാള്‍ രഹസ്യമായി സിറിയയിലേക്ക് യാത്ര ചെയ്തിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളൊടൊപ്പമുണ്ടായ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തിയത്.

എല്ലാം സമ്മതിച്ചു
ആക്രമണത്തില്‍ പരിക്കേറ്റ ഐസിസ് ഭീകരരെ ചികിത്സിക്കാന്‍ ഇയാള്‍ 2014ല്‍ സിറിയയിലെ ഐസിസ് ക്യാമ്പ് സന്ദര്‍ശിച്ചിട്ടുണ്ട്. ഇവിടെ പത്ത് ദിവസത്തോളം താമസിച്ചതിന് ശേഷമാണ് തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് എന്‍ഐഎ പറയുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.

കാശ്മീരി ദമ്പതികള്‍
ഇന്ത്യയില്‍ ഐസിസുമാ ചേര്‍ന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കാശ്മീരി ദമ്പതിമാരായ വാണി, ഹിണ ബഷീര്‍ ബീഗം എന്നിവരെ ദില്ലിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരുവിലെ ഡോക്ടറെ കുറിച്ച് വിവരം ലഭിക്കുന്നത്. അറസ്റ്റിന് ശേഷം നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാ കാര്യങ്ങളും സമ്മതിച്ചു.

ആപ്പ് നിര്‍മ്മാണം
പരിക്കേറ്റ ഐസിസ് ഭീകരരെ ചികിത്സിക്കുന്നതിന് വേണ്ടി ഒരു മെഡിക്കല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്ന ജോലിയിലായിരുന്നു അബ്ദുള്‍ റഹ്മാനെന്ന് എന്‍ഐഎ പറഞ്ഞു. ഐസിസ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്ള ബസിത്തുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായി.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications