കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേര്‍ന്ന് യുവാവ് സിറിയയില്‍ വച്ച് കൊല്ലപ്പെട്ടു, ബംഗളൂരു സ്വദേശി; വന്‍ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ബംഗളൂരു: ഐസിസ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന രണ്ട് ബംഗളൂരു സ്വദേശികള്‍ സിറിയയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. ഐസിസുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത ഡോക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫാ.ിസ് മസൂദ് എന്ന് പേരുള്ള ബംഗളൂരു സ്വദേശിയാണ് സിറിയയില്‍ വച്ച് കൊല്ലപ്പെട്ടത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യം വിട്ട മസൂദ് സിറിയയില്‍ എത്തി ഐസിസില്‍ അംഗമാവുകയായിരുന്നെന്ന് ഡോക്ടര്‍ എന്‍ഐഎയോട് വെളിപ്പെടുത്തി.

Recommended Video

cmsvideo
പരിക്കേറ്റ തീവ്രവാദികളെ ചികിത്സിക്കാന്‍ പോയ ഡോക്ടര്‍ പിടിയില്‍ | Oneindia Malayalam

സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിൽ തന്നെ; വി മുരളീധരന്റെ വാദം തള്ളി കേന്ദ്ര സർക്കാർസ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിൽ തന്നെ; വി മുരളീധരന്റെ വാദം തള്ളി കേന്ദ്ര സർക്കാർ

ഡോക്ടര്‍

ഡോക്ടര്‍

നേത്രരോഗ ഡോക്ടറായ അബ്ദുര്‍ റഹ്മാനെ കഴിഞ്ഞ മാസത്തോടെയാണ് ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. സിറിയയിലെ ഒരു അതിര്‍ത്തി നഗരത്തില്‍ നിന്ന് മസൂദുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും അബ്ദുര്‍ റഹ്മാന്‍ പറയുന്നു. 2013ലായിരുന്നു ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയത്. ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള അബ്ദുര്‍ റഹ്മാനെ വിശദമായ ചോദ്യം ചെയ്യലിന് ദില്ലിയില്‍ എത്തിച്ചിരിക്കുകയാണ്.

രഹസ്യമായി സിറിയയിലേക്ക്

രഹസ്യമായി സിറിയയിലേക്ക്

കഴിഞ്ഞ ആറ് മാസത്തോളം നിരീക്ഷിച്ചതിന് ശേഷമാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ട് സുഹൃത്തുക്കളുമായി ദുബായില്‍ എത്തിയിരുന്നു. അവിടെ നിന്ന് ഇയാള്‍ രഹസ്യമായി സിറിയയിലേക്ക് യാത്ര ചെയ്തിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളൊടൊപ്പമുണ്ടായ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തിയത്.

എല്ലാം സമ്മതിച്ചു

എല്ലാം സമ്മതിച്ചു

ആക്രമണത്തില്‍ പരിക്കേറ്റ ഐസിസ് ഭീകരരെ ചികിത്സിക്കാന്‍ ഇയാള്‍ 2014ല്‍ സിറിയയിലെ ഐസിസ് ക്യാമ്പ് സന്ദര്‍ശിച്ചിട്ടുണ്ട്. ഇവിടെ പത്ത് ദിവസത്തോളം താമസിച്ചതിന് ശേഷമാണ് തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് എന്‍ഐഎ പറയുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.

 കാശ്മീരി ദമ്പതികള്‍

കാശ്മീരി ദമ്പതികള്‍

ഇന്ത്യയില്‍ ഐസിസുമാ ചേര്‍ന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കാശ്മീരി ദമ്പതിമാരായ വാണി, ഹിണ ബഷീര്‍ ബീഗം എന്നിവരെ ദില്ലിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരുവിലെ ഡോക്ടറെ കുറിച്ച് വിവരം ലഭിക്കുന്നത്. അറസ്റ്റിന് ശേഷം നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാ കാര്യങ്ങളും സമ്മതിച്ചു.

ആപ്പ് നിര്‍മ്മാണം

ആപ്പ് നിര്‍മ്മാണം

പരിക്കേറ്റ ഐസിസ് ഭീകരരെ ചികിത്സിക്കുന്നതിന് വേണ്ടി ഒരു മെഡിക്കല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്ന ജോലിയിലായിരുന്നു അബ്ദുള്‍ റഹ്മാനെന്ന് എന്‍ഐഎ പറഞ്ഞു. ഐസിസ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്ള ബസിത്തുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായി.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കൊവിഡ് വ്യാപനത്തിനിടയില്‍ കടുത്ത നിയന്ത്രണംപാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കൊവിഡ് വ്യാപനത്തിനിടയില്‍ കടുത്ത നിയന്ത്രണം

സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ല; മൂല്യങ്ങള്‍ക്ക് എതിര്- കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ല; മൂല്യങ്ങള്‍ക്ക് എതിര്- കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

നീറ്റ് പരീക്ഷയെ കുറിച്ച് പരാമർശം; നടന്‍ സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ജഡ്ജിനീറ്റ് പരീക്ഷയെ കുറിച്ച് പരാമർശം; നടന്‍ സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ജഡ്ജി

English summary
A Bangalore native who joined ISIS suspected to has been killed in Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X