ബാങ്കില്‍ ക്യൂ നില്‍ക്കാന്‍ ചെരിപ്പുകളും; ചിത്രം വൈറലാകുന്നു
ശഹദോള്‍: ഇന്ത്യയിലെ ഗ്രാമങ്ങള്‍ വികസന കാര്യത്തില്‍ എത്രമാത്രം പിന്നിലാണെന്ന് സൂചിപ്പിക്കുന്നതാണ് മധ്യപ്രദേശില്‍ നിന്നുള്ള ദൃശ്യങ്ങളും വാര്‍ത്തകളും. ശഹദോള്‍ ജില്ലാ ആസ്ഥാനത്തുനിന്നും 65 കിലോമീറ്റര്‍ അകലെ സിദ്ധി വില്ലേജിലാണ് സംഭവം. പ്രദേശത്ത് ആകെയുള്ള ബാങ്കില്‍ അര്‍ദ്ധരാത്രിമുതല്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയവഴി വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജനങ്ങളുടെ ആശ്രയമായ സെന്‍ട്രല്‍ ബാങ്കില്‍ പണമിടപാട് നടത്താണമെങ്കില്‍ അര്‍ദ്ധരാത്രി തന്നെ ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആയതിനാല്‍ ആളുകള്‍ക്ക് പകരം ചെരിപ്പുകളാണ് ഇവിടെ ക്യൂവില്‍ വെച്ചിരിക്കുന്നത്. കൊടും തണുപ്പില്‍ രാത്രിമുതല്‍ ബാങ്കിന് പുറത്ത് ക്യൂ നില്‍ക്കാനായി എത്തുന്നവരും ഉണ്ട്.

നൂറുകണക്കിന് ഉപഭോക്താക്കളുടെ പണമിടപാട് കൈകാര്യം ചെയ്യുന്നത് 3 ജീവനക്കാരാണ്. ഏതാണ്ട് 25-30 ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് ഏക ആശ്രയമാണ് ഈ ബാങ്കെന്ന് ജീവനക്കാര്‍ പറഞ്ഞു. ബാങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ട് ഏറെനാളായെങ്കിലും ഉള്‍ഗ്രാമത്തിലായതിനാല്‍ ഇവിടെ ജോലി ചെയ്യാന്‍ മിക്കവരും മടിക്കുകയാണ്.
അര്‍ധരാത്രി മുതല്‍ ക്യൂ നിന്നാല്‍ മാത്രമേ ബാങ്ക് തുറക്കുമ്പോള്‍ ഇടപാട് നടത്തി തങ്ങളുടെ ജോലിക്ക് പോകാന്‍ സാധിക്കുകയുള്ളുവെന്ന് ഒരു ഗ്രാമവാസി പറഞ്ഞു. രാത്രി മുതല്‍ ക്യൂ നിന്നശേഷം തങ്ങളുടെ സ്ഥലം മറ്റൊരാള്‍ക്ക് വില്‍ക്കുന്ന ഏര്‍പ്പാടും ഇവിടെയുണ്ട്. 50 മുതല്‍ 100 രൂപവരെയാണ് ഇതിന് ഈടാക്കുന്നത്. ബാങ്കില്‍ ക്യൂ നില്‍ക്കുന്നത് നല്ലൊരു വരുമാനമാര്‍ഗം ആക്കിയവരും ചുരുക്കമല്ല.












Click it and Unblock the Notifications