പ്രതിമാസം ഒന്നരലക്ഷം ശമ്പളം; എന്നിട്ടും ജോലി ഉപേക്ഷിച്ച് ബെംഗളൂരു ടെക്കി; കാരണം ഇതാണ്: പുതിയ ജോലി?
ബെംഗളൂരു: ഐടി മേഖലയില്‍ പ്രതിമാസം ഒന്നര ലക്ഷം രൂപയിലേറെ ശമ്പളം ലഭിക്കുന്ന ജോലിയുണ്ടായിട്ടും അതുപേക്ഷിച്ച ടെക്കി യുവാവിന്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചര്‍ച്ച. ജോലി ഉപേക്ഷിക്കാന്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായ യുവാവ് പറഞ്ഞ കാരണം ടെക്കികള്‍ക്കിടയില്‍ വലിയ ആശങ്കയായിരിക്കുകയാണ്. പ്രതിവര്‍ഷം 19 ലക്ഷം രൂപയായിരുന്നു ഇദ്ദേഹത്തിന്റെ ശമ്പളം. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണമാണ് താന്‍ നേരത്തെ ജോലി ഉപേക്ഷിച്ചതെന്നാണ് ഇദ്ദേഹം നല്കുന്ന വിശദീകരണം. സമീപ ഭാവിയില്‍ പ്രോഗ്രാമിങ് ജോലികളില്‍ ഭൂരിഭാഗവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏറ്റെടുക്കുമെന്ന ഭയമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു.
ഓണ്‍ലൈന്‍ ഡിസ്കഷന് പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് യുവാവ് തന്റെ ആശങ്ക പങ്കുവെച്ചത്. ബെംഗളൂരുവില്‍ അഞ്ച് വര്‍ഷത്തെ ജോലി പരിചയമുള്ള യുവാവ് നിലവില്‍ 19 ലക്ഷം രൂപയാണ് പ്രതിവര്‍ഷം സമ്പാദിക്കുന്നത്. നിലവില്‍ തന്റെ കമ്പനിയിലെ ഏകദേശം 70 ശതമാനം കോഡിംഗ് ജോലികളും 'ക്ലോഡ്' എന്ന എഐ ടൂളാണ് ചെയ്യുന്നതെന്ന് യുവാവ് പറയുന്നു. മുന്‍പ് ദിവസങ്ങളെടുത്ത് ചെയ്തിരുന്ന ജോലികള്‍ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിനിറ്റുകള്‍ക്കുള്ളില്‍ ചെയ്യുന്നു.

സാങ്കേതികവിദ്യ അതിവേഗം വളരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരുടെ ആവശ്യം കുറയുമെന്നും വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കുന്നു. ഇതു മുന്‍കൂട്ടി കണ്ടാണ് യുവാവ് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ജോലിയിലേക്കു മാറിയത്.
ഐടി മേഖലയിലെ അനിശ്ചിതത്വം കാരണം ജോലി ഉപേക്ഷിച്ച ഇദ്ദേഹം തന്റെ സുഹൃത്തിനൊപ്പം ചേര്‍ന്ന് ബെംഗളൂരുവിലെ ഉദയ്പൂരില്‍ സ്വന്തമായി ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സോഫ്റ്റ്വെയര് എന്‍ജിനീയറിങ് പൂര്‍ണമായും ഉപേക്ഷിക്കാന്‍ പദ്ധതിയിടുന്നതായും യുവാവ് വ്യക്തമാക്കുന്നു.
റെഡ്ഡിറ്റില്‍ യുവാവ് പങ്കുവെച്ച ഈ കുറിപ്പ് ഐടി ജീവനക്കാര്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എഐ മനുഷ്യരുടെ ജോലി ഇല്ലാതാക്കുമോ അതോ ജോലി എളുപ്പമാക്കുമോ എന്ന കാര്യത്തില്‍ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.
എഐ കാരണം ഓരോ ദിവസവും വലിയ കൂട്ടപ്പിരിച്ചുവിടലുകളാണ് ഐടി മേഖലയില്‍ ഉണ്ടാകുന്നത്. ഇതിനകം ടിസിഎസ്, ആമസോണ്‍, ഇന്റല്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു. ലോകവ്യാപകമായി പോയ വര്‍ഷം ഒരു ലക്ഷത്തിലേറെ പേരെയാണ് പിരിച്ചുവിട്ടത്. ഇന്ത്യയില്‍ മാത്രം 20,000 തസ്തികകള്‍ ഇത്തരത്തില്‍ വെട്ടിക്കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications