കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് കളി തുടങ്ങി ഷീലാ; എഎപി നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം

  • By Rajendran
Google Oneindia Malayalam News

ദില്ലി: അജയ്മാക്കന്‍ ദില്ലി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു മുതിര്‍ന്ന നേതാവും മുന്‍ മുഖ്യന്ത്രി ഷീലാ ദീക്ഷിത്തിനെ ആ സ്ഥാനത്തേക്ക് പരിഗണിച്ചത്. പാര്‍ട്ടിയും ഹൈക്കമാന്‍ഡും മറ്റെല്ലാവരും ഒരുമിച്ചെടുത്ത തീരുമാനപ്രകാരമായിരുന്നു ഷീല ദീക്ഷിത് ദില്ലി പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.

ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ച് മൂന്ന് സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പാര്‍ട്ടി നിലപാടില്‍ യോജിക്കാതെയായിരുന്നു അജയ് മാക്കന്റെ രാജിയെന്നാണ് സൂചന. പുതുതായി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഷീല ദീക്ഷിതും ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തെ തള്ളികളയുന്നു. അത് മാത്രമല്ല മുതിര്‍ന്ന് ആംആദ്മി നേതാക്കളെ കോണ്‍ഗ്രസ്സിലേക്ക് എത്തിക്കാനുള്ള ചരടുവലികളും നടത്തുകയാണ് ഷീലാ ദീക്ഷിത്.

കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍

കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍

കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ ചേര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടേയുള്ളവരെയാണ് തിരികെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിരിക്കുന്നു. ദീര്‍ഘകാലം ദില്ലി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിത്ത് തന്റെ വ്യക്തിബന്ധംകൂടി മുതലെടുത്താണ് നേതാക്കളുമായി രഹസ്യ ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഷീലാ ദീക്ഷിത്തിന്റെ ലക്ഷ്യം

ഷീലാ ദീക്ഷിത്തിന്റെ ലക്ഷ്യം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സ്ഥിതിക്ക് ആംആദ്മിയെ കൂടുതല്‍ ക്ഷീണിപ്പിക്കുക എന്നതാണ് ഷീലാ ദീക്ഷിത്തിന്റെ ലക്ഷ്യം. പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ആംആദ്മി അനുകൂലികളാണ്.

ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്

ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്

15 വര്‍ഷത്തോളം ദില്ലി ഭരിച്ച ഷീലാ ദീക്ഷിത്ത് പിസിസി അധ്യക്ഷസ്ഥാനത്തെത്തുമ്പോള്‍ പഴയ പാര്‍ട്ടിപ്രവര്‍ത്തകരേയും നേതാക്കളേയും കോണ്‍ഗ്രസ്സിലേക്ക് തിരികെയെത്തിക്കാന്‍ കഴിയുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.

കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്

കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്

ഹാരൂണ്‍ യൂസഫ് അടക്കമുള്ള നേതാക്കളുടെ കൂടി പിന്തുണയിലാണ് ഷീലാ ദീക്ഷിത്ത് ചില ആംആദ്മി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ടതിനേയും ബിജെപിയെ പരാജയപ്പെടുത്തേണ്ടതിനേയും ആവശ്യകത ബോധ്യപ്പെടുത്തിയാണ് നേതാക്കളോട് പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ആംആദ്മിയില്‍ നിന്ന്

ആംആദ്മിയില്‍ നിന്ന്

ആംആദ്മിയില്‍ നിന്ന് നേതാക്കളെ എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോമിക്കുന്നതിനോടൊപ്പം തന്നെ കോണ്‍ഗ്രസ്സിനെ അടിത്തട്ടുമുതല്‍ പുനരൂജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഷീലാ ദീക്ഷിത്ത് പ്രത്യേക ശ്രദ്ധ കൊടുക്കുന്നു.

ഒറ്റയ്ക്ക് മത്സരിക്കാന്‍

ഒറ്റയ്ക്ക് മത്സരിക്കാന്‍

ആംആദ്മിയുമായി സഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. എഎപിക്കൊപ്പം ചേരുന്നത് ഒരിക്കലും സാധ്യമല്ലെന്ന് നിയുക്ത ഡിപിസിസി.അധ്യക്ഷ ഷീലാ ദീക്ഷിത് വ്യക്തമാക്കി. സഖ്യത്തിന് അനുകൂലമായി താന്‍ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

കാരണം എഎപി

കാരണം എഎപി

ഷീലാ ദീക്ഷിതിനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിനു ശേഷം കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ ട്വിറ്റര്‍ പോസ്റ്റും സൂചിപ്പിക്കുന്നതും ഇതുതന്നെ. മുഖ്യമന്ത്രിപദത്തില്‍ നിന്നുള്ള ഷീലയുടെ പതനത്തിന്റെ കാരണം എഎപിയാണെന്ന് മറക്കരുതെന്നായിരുന്നു ഗോയലിന്റെ ട്വീറ്റ്.

പിന്തുണയ്ക്കുന്ന ഒരു വിഭാഗം

പിന്തുണയ്ക്കുന്ന ഒരു വിഭാഗം

സഖ്യത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ട്. ബി.ജെ.പി.യെന്ന പൊതുശത്രുവിനെതിരേ ഒറ്റക്കെട്ടായി നില്‍ക്കണമെന്നു ചിന്തിക്കുന്നവര്‍ അജയ് മാക്കന്റെ രാജിക്കു ശേഷം ഷീലാ ദീക്ഷിതിന്റെ വരവിനെ പ്രതീക്ഷയോടെ കണ്ടിരുന്നു.

ഷീലയുടെ നിലപാട്

ഷീലയുടെ നിലപാട്

ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന ഷീലയുടെ നിലപാടില്‍ സഖ്യം യാഥാര്‍ഥ്യമാകുമെന്നാണ് കരുതിയിരുന്നത്. ന്യൂനപക്ഷത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസിനു ഒറ്റയ്ക്കു മത്സരിച്ച് കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്നാണ് മറുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ഷീലാ ദീക്ഷിതും കേന്ദ്രനേതൃത്വവും തമ്മില്‍ അഭിപ്രായഭിന്നതയ്ക്കു സാധ്യതയില്ല. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി തലവനായ സമിതിയാകും സഖ്യകാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

English summary
a big section of aap leaders expresses its willingness to join congress after sheila takes-over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X