Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവമെടുത്ത ഡോക്ടറെയും അമ്മയെയും ഞെട്ടിച്ച് നവജാത ശിശു

ചെന്നൈ: കുഞ്ഞ് പിറക്കുന്നത് മിക്ക ദമ്പതിമാരെ സംബന്ധിച്ചിടത്തോളവും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാകും. ചെന്നൈ സ്വദേശിയായ സംഗീത എന്ന യുവതിയ്ക്കും ഭര്‍ത്താവ് വിജയകുമാറിനും ഇത്തരത്തില്‍ ഉണ്ടായ സന്തോഷത്തിന് വലിപ്പം അല്‍പ്പം കൂടുതലാണ്. അതേ ഇവര്‍ക്ക് പിറന്ന കുഞ്ഞിന്റെ ഭാരം 5.2 കിലോയാണ്. ചുരുക്കത്തില്‍ ഇത്തിരി കുഞ്ഞനായിട്ടല്ല ഈ കുട്ടി പിറന്നത് അല്‍പ്പം വലുതായി തന്നെ.

ടി നഗറിലെ സ്ത്രീകളുടെയു കുട്ടികളുടെയും ആശുപത്രിയിലാണ് സംഗീത തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്. പിറന്ന് വീണ കുഞ്ഞാകട്ടെ ഭാരക്കൂടുതല്‍ കൊണ്ട് ആദ്യം ഞെട്ടിച്ചത് ഡോക്ടര്‍മാരെയും. സാധാരണ നിലയില്‍ 2.75 മുതല്‍ 3.25 കിലോഗ്രാം വരെയാണ് നവജാത ശിശുക്കളുടെ ഭാരം.

Mom Baby

അമ്മയുടെ ഭക്ഷണക്രമത്തിലെ മാറ്റങ്ങളാകും കുട്ടിയുടെഭാരം കൂടാന്‍ ഇടയാക്കിയതെന്ന് ആശുപത്രിയിലെ ചീഫ് ഗൈനക്കോളജിസ്റ്റായ ഡോ ഡി രാജശേഖരന്‍ പറയുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുട്ടിയുടെ ഭാരക്കൂടുതല്‍ പ്രസവത്തില്‍ സങ്കീര്‍ണതകളുണ്ടാക്കിയെന്നും ഡോക്ടര്‍ പറയുന്നു. എന്നിരുന്നാലും അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തിലാണ്. വലിയ കുഞ്ഞ് പിറന്നതിനാല്‍ അമ്മയുടെ സന്തോഷം ഇരട്ടിയാണെന്ന് കുഞ്ഞിന്റെ അച്ഛനും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+